പെരിങ്ങളത്ത് ബൈത്തുറഹ്മ വീടുകള്‍ കൈമാറി

പെരിങ്ങത്തൂര്‍: ഖത്തര്‍ കെ.എം.സി.സി പെരിങ്ങളം പഞ്ചായത്ത് കമ്മിറ്റി നിര്‍മിച്ച രണ്ട് ബൈത്തുറഹ്മ വീടുകള്‍ കൈമാറി. പുല്ലൂക്കര നന്നാടത്തില്‍പീടിക ദാറുസ്സലാം മദ്റസ ഹാളില്‍ നടന്ന ചടങ്ങില്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു. ഖത്തര്‍ കെ.എം.സി.സി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ നച്ചി മുഖ്യ പ്രഭാഷണം നടത്തി. ഖത്തര്‍ കെ.എം.സി.സി പെരിങ്ങളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് മജീദ് എടത്തില്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. അബൂബക്കര്‍ മാസ്റ്റര്‍, കെ.കെ. മുഹമ്മദ്, പൊട്ടങ്കണ്ടി അബ്ദുല്ല, സൈനുല്‍ ആബിദ്, വി. നാസര്‍ മാസ്റ്റര്‍, കെ.വി. റംല ടീച്ചര്‍, എ.സി. ഇസ്മായില്‍, ഇ.എ. നാസര്‍, പി.പി. സലാം, ടി.കെ. ഹനീഫ, സി.കെ. മുഹമ്മദലി, ഇ.എ. സമദ്, ഹാരിസ് കൊല്ലത്തി, സി.കെ. നജാഫ്, കൂടത്തില്‍ കുഞ്ഞബ്ദുല്ല, നൗഷാദ് അണിയാരം, കുറുവാളി മമ്മുഹാജി, എം.പി.കെ. അയ്യൂബ്, ഖാദര്‍ അബൂബക്കര്‍, ഉമൈസ തിരുവമ്പാടി, കെ.കെ. കദീശ, ജയപ്രകാശ്, കബീര്‍ അണിയാരം, സൂപ്പി ചുരോത്ത്, കെ.പി.അബ്ദുല്ല, വി.പി. അശ്റഫ്, പി.കെ. യൂസഫ് ഹാജി, സൂപ്പി അവയാട്ട്, ഫാറൂഖ് പാലോറത്ത്, നൗഫല്‍ നെല്ലൂര്‍, റഫീഖ് തുറങ്ങള്‍, അശ്റഫ്, കെ.പി. കാദു, അഷ്റഫ് പീടികക്കണ്ടി എന്നിവര്‍ സംസാരിച്ചു. മൂസ പുല്ലൂക്കര സ്വാഗതവും ഷമ്മാസ് മുക്കില്‍പീടിക നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.