കേളകം: ആറളം ഫാം ഹൈസ്കൂളില്‍ ഐ.ആര്‍.പി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് പുനരധിവാസ കുടുംബങ്ങള്‍ക്ക് ആശ്വാസമായി. 802 രോഗികള്‍ ചികിത്സ തേടിയത്തെി. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി, എ.കെ.ജി ആശുപത്രി, പേരാവൂര്‍, ഇരിട്ടി താലൂക്ക് ആശുപത്രികള്‍ എന്നിവയുടെയും ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്. ചികിത്സ തേടിയത്തെിയവരില്‍ അരിവാള്‍ രോഗം പിടിപെട്ടവരും ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ പോഷകാഹാര കുറവുമൂലം ഭൂരിപക്ഷം കുട്ടികളിലും വിളര്‍ച്ചയും കണ്ടത്തിയിട്ടുണ്ട്. പങ്കെടുത്തവര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കി. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. എ.കെ.ജി ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബാലകൃഷ്ണ പൊതുവാള്‍ ക്യാമ്പ് വിശദീകരിച്ചു. ടി. കൃഷ്ണന്‍, കെ. ശ്രീധരന്‍, ബിനോയി കുര്യന്‍, ഡോ. മായ, ഡോ. ആന്‍േറാ വര്‍ഗീസ്, ഡോ. കൃഷ്ണകുമാര്‍, ഡോ. ലതീഷ്, മുഹമ്മദ് അശ്റഫ്, കെ. മോഹനന്‍, കെ.കെ. ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.