പാനൂര്‍: പന്ന്യന്നൂര്‍ മൊകേരി വയല്‍ റോഡിന്‍െറ ടാറിങ് പ്രവൃത്തിയിലെ ക്രമക്കേടുകള്‍ ഉടന്‍ പരിഹരിച്ചില്ളെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ പറഞ്ഞു. റോഡ് പണിയില്‍ ക്രമക്കേട് നടന്നെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ ചമ്പാട് മേഖലാ കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്ന് റോഡ് സന്ദര്‍ശിക്കുകയായിരുന്നു എം.എല്‍.എ. റോഡ് പ്രവൃത്തിയിലെ ക്രമക്കേടുകള്‍ നേരിട്ട് മനസിലാക്കിയ എം.എല്‍.എ നാട്ടുകാരില്‍ നിന്ന് പരാതികളും വാങ്ങി. തുടര്‍ന്ന് പി.ഡബ്ള്യു.ഡി എന്‍ന്‍ജിനീയറെ ഫോണില്‍ ബന്ധപ്പെട്ട് നാട്ടുകാരുടെ യാത്രാദുരിതത്തിന് ഉടന്‍ പരിഹാരം കണ്ടത്തെിയില്ളെങ്കില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. റോഡ് പണിയുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രശ്നങ്ങളറിയാന്‍ പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം തന്നെ സ്ഥലം സന്ദര്‍ശിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. പന്ന്യന്നൂര്‍ മുതല്‍ മൊകേരി വയല്‍ വരെയുള്ള നാല് കി.മീ റോഡ് ടാറിങ് പ്രവൃത്തിക്കായി 1.73 കോടി രൂപയാണ് നബാര്‍ഡ് അനുവദിച്ചത്. എന്നാല്‍, ടാറിങ് പ്രവൃത്തി രണ്ട് കി.മീ പിന്നിട്ടപ്പോഴേക്കും പൊട്ടിപ്പൊളിയാന്‍ തുടങ്ങി. മഴ കൂടി എത്തിയതോടെ റോഡ് വഴിയുള്ള യാത്ര തീര്‍ത്തും ദുഷ്കരമായി. ഡ്രെയ്നേജുകള്‍ പണിയാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും ഒന്നും നടത്തിയിട്ടില്ല. റോഡ് നവീകരണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി തുക നീക്കി വെച്ചിരുന്നെങ്കിലും അതും ആര്‍ക്കും ലഭിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് സ്ഥലം എം.എല്‍.എ നേരിട്ട് പരിശോധനക്കത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.