മഴക്കാല രോഗങ്ങള്‍ പടരുമ്പോഴും മാലിന്യം പഴയപടി

തലശ്ശേരി: പകര്‍ച്ചപ്പനിയടക്കമുള്ള മഴക്കാല രോഗങ്ങള്‍ തലശ്ശേരിയിലും പരിസരങ്ങളിലും വ്യാപിക്കുമ്പോഴും മാലിന്യക്കൂമ്പാരങ്ങള്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടുകയാണ്. തലശ്ശേരി ഒ.വി റോഡില്‍ കടയുടെ ഇടഭാഗത്ത് മാസങ്ങളായി തള്ളിയ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിന്‍െറ പരിസരത്തുള്ള കടയുടെ പിറകുവശം കൂട്ടിയിട്ടിരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇത് കണ്ടില്ളെന്ന് നടിക്കുകയാണ് മുനിസിപ്പല്‍ അധികൃതരെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.