കേളകം: ആദിവാസി വിഭാഗത്തിന്‍െറ പഠന നിലവാരം ഉയര്‍ത്താന്‍ പദ്ധതി പരമ്പരകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഇത് കുറ്റമറ്റ രീതിയില്‍ പട്ടികവര്‍ഗ ക്ഷേമ വകുപ്പ് നടപ്പാക്കാത്തതിനാല്‍ ആദിവാസി മേഖലയില്‍ കുരുന്നുകളുടെ പഠനം വഴിമുട്ടുന്നു. ജില്ലയിലെ ആദിവാസി ഭൂരിപക്ഷ മേഖലകളായ ആറളം ഫാം പുനരധിവാസ മേഖല, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍, മുഴക്കുന്ന്, കോളയാട്, പേരാവൂര്‍ പഞ്ചായത്ത് പരിധിയില്‍ നിന്നും സ്കൂളുകളിലേക്ക് പോകുന്ന ആദിവാസി വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞതായും കണ്ടത്തെിയിട്ടുണ്ട്. കുട്ടികള്‍ പഠനത്തിന് പോകുന്നുവെന്ന് ഉറപ്പാക്കാന്‍ സംവിധാനമില്ലാത്തതും വന്യജീവിശല്യവും അധികൃതരുടെ അവഗണനയുമാണ് സ്കൂളുകളിലത്തെുന്ന കുട്ടികളുടെ എണ്ണം കുറയാന്‍ കാരണം. കേളകം പഞ്ചായത്തില്‍ ആദിവാസി കുട്ടികള്‍ കൂടുതല്‍ പഠനത്തിനത്തെുന്ന അടക്കാത്തോട്, ചെട്ടിയാംപറമ്പ്, കൊട്ടിയൂരിലെ മന്ദംചേരി സ്കൂള്‍, ചുങ്കക്കുന്ന് സ്കൂള്‍, അമ്പായത്തോട് സ്കൂള്‍, ആറളം ഫാം ഹൈസ്കൂള്‍ തുടങ്ങി പത്തിലേറെ സ്കൂളുകളില്‍ പഠനത്തിനത്തെുന്ന കുട്ടികളുടെ എണ്ണം അനുദിനം കുറയുന്നതായി കോളനിവാസികളും സന്നദ്ധപ്രവര്‍ത്തകരും പറയുന്നു. ഗോത്രകിരണം പദ്ധതി പ്രകാരം ആദിവാസി മേഖലകളില്‍ വാഹന സൗകര്യം ഒരുക്കിയെങ്കിലും ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ളെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. 325 കുട്ടികള്‍ പഠിക്കുന്ന സംസ്ഥാനത്തെ സുപ്രധാന ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം ഫാമില്‍ മാത്രം ഇക്കൊല്ലം പഠനം മുടക്കിയത് 55 കുട്ടികളാണ്. ഇവരെ സ്കൂളുകളിലേക്ക് എത്തിക്കുന്നതിന് ശ്രമം നടത്തുമെന്നാണ് ട്രൈബല്‍ മിഷന്‍െറ ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി. ആദിവാസി കുരുന്നുകളുടെ വിദ്യാഭ്യാസ ഉന്നതിക്കായി ആറളം ഫാം കേന്ദ്രീകരിച്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ച് വര്‍ഷം നാലായിട്ടും നടപടികള്‍ ചുവപ്പ് നാടയില്‍പെട്ടു. കോളനികളിലെ ദൈനം ദിന കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രമോട്ടര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ളെന്ന് പരാതികളേറെയുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ കാര്യക്ഷമമാക്കിയില്ളെങ്കില്‍ ആദിവാസി കുരുന്നുകളുടെ വിദ്യാഭ്യാസ നിലവാരം കൂടുതല്‍ പിന്നാക്കാവസ്ഥയിലാവുന്ന സ്ഥിതിയാണ് വരാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.