തലശ്ശേരി: പൈതൃകനഗരിയാകാനൊരുങ്ങുന്ന തലശ്ശേരിയുടെ സമഗ്രവികസനത്തിനായി ആസൂത്രണംചെയ്ത വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ കണ്ണൂര്‍ ജില്ലാ പ്രവാസിസംഘടനയായ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കണ്ണൂര്‍ ഡിസ്ട്രിക്ട് എക്പാട്രിയട്സും (വെയ്ക്) തലശ്ശേരി റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഓഫ് കേരളയും (ട്രാക്) നഗരസഭയുമായി സഹകരിക്കും. തലശ്ശേരി പുരോഗതിയിലേക്ക് കുതിക്കണമെങ്കില്‍ തലശ്ശേരി-മൈസൂരു റെയില്‍പാതയും തലശ്ശേരി-മാഹി ബൈപാസും എത്രയുംവേഗം നടപ്പാക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗം അഭിപ്രായപ്പെട്ടു. നഗരസഭയുടെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് തലശ്ശേരിയിലും പരിസരപ്രദേശത്തുമുള്ള മുഴുവന്‍ പ്രവാസികളെയും പങ്കെടുപ്പിച്ച് ആഗസ്റ്റ് ആറിന് പ്രവാസിസംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വെയ്ക് പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, ഒ.വി. മുസ്തഫ, സി.കെ. ഉണ്ണികൃഷ്ണന്‍, സി. ജയചന്ദ്രന്‍, സി.പി. അബൂബക്കര്‍, റിയാസ് അഹമ്മദ്, ട്രാക് ചെയര്‍മാന്‍ സി.പി. ആലുപ്പിക്കേയി, സജീവ് മാണിയത്ത്, ഇ. വാസു, വി.ബി. ഇസ്ഹാഖ് എന്നിവരാണ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയത്. നഗരസഭാ വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം, കൗണ്‍സിലര്‍ പി.വി. വിജയന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.