കണ്ണൂരിലും ഇനി പക്ഷികള്‍ക്ക് ഭൂപടം

കണ്ണൂര്‍: കണ്ണൂരിലും പക്ഷികള്‍ക്ക് ഭൂപടമൊരുങ്ങുന്നു. വനംവകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ പക്ഷിനിരീക്ഷകരുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ഭൂപടനിര്‍മാണം. സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലാണ് നേരത്തെ പക്ഷി ഭൂപടം പൂര്‍ത്തിയായത്. ജില്ലയിലെ 340 കേന്ദ്രങ്ങളില്‍ രണ്ടു മാസം വിവിധ സംഘങ്ങള്‍ നിരീക്ഷണം നടത്തും. മണ്‍സൂണിനുശേഷവും പ്രത്യേകം പക്ഷിസര്‍വേ നടത്തി പക്ഷികളെ രേഖപ്പെടുത്തും. ദേശാടനപക്ഷികളുടെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്താനാണിതെന്ന് സാമൂഹിക വനവത്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ പി. ബിജു പറഞ്ഞു. കണ്ണോത്തുംചാല്‍ ഫോറസ്റ്റ് ഓഫിസ് പരിസരത്തെ പക്ഷിനിരീക്ഷണത്തിന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് എന്നിവര്‍ തുടക്കംകുറിച്ചു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ സി.വി. രാജന്‍, വിവിധ പരിസ്ഥിതിസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. നിരീക്ഷണത്തിന് മുന്നോടിയായി പക്ഷിനിരീക്ഷകര്‍ക്ക് ശില്‍പശാലകള്‍ സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.