വിലയിടിവ്; നിരാശരായി കൊക്കോ കര്‍ഷകര്‍

കേളകം: കൊക്കോ വിലയിടിവ് കര്‍ഷകര്‍ക്ക് പ്രഹരമായി. മലയോരത്ത് ഇടവിളയായി കൊക്കോ കൃഷി വ്യാപിച്ചിരുന്നു. റബര്‍ ഉള്‍പ്പെടെ കാര്‍ഷിക വിളകള്‍ക്ക് ഇടവിളയായാണ് കൊക്കോ കൃഷി ചെയ്യുന്നത്. ഉല്‍പാദന കാലയളവിന്‍െറ ആദ്യഘട്ടത്തില്‍ പച്ച കൊക്കോക്ക് 60 രൂപ വരെ വില ലഭിച്ചിരുന്നത് നിലവില്‍ പകുതിയായി കുറഞ്ഞു. കാലവര്‍ഷം കനത്തതോടെ തുടര്‍ച്ചയായി വിലയിടിവ് വരുത്തി മൊത്ത കച്ചവടക്കാര്‍ കൊള്ളയടിക്കുകയാണെന്നാണ് കര്‍ഷകരുടെ പരാതി. ഉണക്കിയ കൊക്കോക്ക് 200 രൂപ വരെ ലഭിച്ചിരുന്നതും ഗണ്യമായി കുറഞ്ഞു. മികച്ച ഉല്‍പാദനമുണ്ടായിട്ടും വരുമാന നഷ്ടം കര്‍ഷകര്‍ക്ക് പ്രഹരമായി. നിലവില്‍ പച്ച കൊക്കോക്ക് കിലോഗ്രാമിന് 35ഉം ഉണക്കിയ കൊക്കോക്ക് 160 രൂപയുമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കൊക്കോ സംഭരണത്തിന് സര്‍ക്കാര്‍ സംവിധാനം ഇല്ലാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കാലവര്‍ഷം ശക്തമായതോടെ കൊക്കോ സംസ്കരണത്തിനും ഉണക്കുന്നതിനും സംവിധാനമില്ലാത്തതും കര്‍ഷകര്‍ക്ക് വിനയായി. കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ ജില്ലകളില്‍നിന്നും സംഭരിക്കുന്ന കൊക്കോ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലത്തെിച്ചാണ് മൊത്ത വ്യാപാരികള്‍ സംസ്കരിക്കുന്നത്. വില നിര്‍ണയത്തിന്‍െറ കുത്തക വ്യാപാരികള്‍ക്കായതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. മറ്റ് കാര്‍ഷിക വിളകള്‍ സംഭരിക്കാനും സംസ്കരിക്കാനും നടപ്പാക്കുന്ന മാതൃകയില്‍ കൊക്കോ കൃഷിക്കും പദ്ധതി നടപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.