ന്യൂമാഹി: പെരിങ്ങാടി മമ്മിമുക്കില്‍ നടന്ന കൊലപാതകത്തിന് തുമ്പായത് സി.സി.ടി.വി ദൃശ്യം. പള്ളിക്ക് സമീപത്തെ പ്ളാസ്റ്റിക് കമ്പനിയിലെ സി.സി.ടി.വിയില്‍, കൊല്ലപ്പെട്ട സിദ്ദീഖ് പെരിങ്ങാടി ജുമാമസ്ജിദിലേക്ക് പോകുന്ന ദൃശ്യം ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് കൂടുതല്‍ പരിശോധനക്കായി പള്ളിയിലത്തെുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് പള്ളി പരിസരവും അതിനകത്തെ കുളവും പരിശോധിക്കുന്നതിനിടെ ന്യൂമാഹി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി.വി. അഷറഫിന് തോന്നിയ സംശയമാണ് മൃതദേഹം കണ്ടത്തൊനിടയാക്കിയത്. കാട് പിടിച്ചുകിടക്കുന്ന ഖബര്‍സ്ഥാന്‍െറ ഭാഗത്ത് നിന്നുണ്ടായ രൂക്ഷമായ ദുര്‍ഗന്ധം നാടിനെ ഞെട്ടിച്ച കൊലപാതകത്തിലേക്ക് വഴിതുറക്കുന്നതായി. കമിഴ്ന്ന് കിടക്കുന്ന മൃതദേഹത്തിന്‍െറ മുഖം വീര്‍ത്ത് കരുവാളിച്ച് തിരിച്ചറിയാനാവാത്ത വിധത്തിലായിരുന്നു. ഇന്‍ക്വസ്റ്റിനുശേഷം രാവിലെ 11.30ഓടെ പൊലീസ് സര്‍ജന്‍ ഡോ. എസ്. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഖബറിടത്തിനു സമീപത്തുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി. വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തത്തെി പരിശോധന നടത്തി. ന്യൂമാഹി എസ്.ഐ കെ.പി. ശ്രീഹരി, എ.എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം സ്ഥലത്തത്തെിയിരുന്നു. അന്വേഷണത്തിന്‍െറ ഭാഗമായി ഖബറിടത്തിലത്തെിയ കിമോയെന്ന പൊലീസ് നായ മൃതദേഹത്തിന് സമീപത്തുനിന്ന് മണം പിടിച്ച് മസ്ജിദില്‍നിന്ന് റോഡിലിറങ്ങി റെയില്‍വേ പാലം ഭാഗത്തേക്ക് ഓടി. റോഡരികിലെ കുറ്റിക്കാട്ടില്‍നിന്ന് പ്ളാസ്റ്റിക് കവര്‍ മണത്തു. കവറിനുള്ളില്‍ കുറ്റിബീഡികളും ബീഡികളും നീല തൂവാലയും കണ്ടെടുത്തു. തുടര്‍ന്ന് ഇവിടെ നിന്ന് മണം പിടിച്ച് സമീപത്തെ ഉപ്പിലാക്കണ്ടി നമസ്കാരപ്പള്ളിയുടെ ഗേറ്റ് വരെ ചെന്ന് നിന്നു. ബുധനാഴ്ച ഖബറിടത്തിന് സമീപമുള്ള ചെറിയ കുഴിയില്‍ നിന്ന് ഒരു ഷര്‍ട്ടും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിരുന്നു. തലശ്ശേരി ഡിവൈ.എസ്.പി ഷാജു പോളിന്‍െറ നേതൃത്വത്തില്‍ സി.ഐ പി.എം. മനോജ്, ന്യൂമാഹി എസ്.ഐ കെ.പി. ശ്രീഹരി, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങള്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.വി. ചന്ദ്രദാസന്‍, മുന്‍പ്രസിഡന്‍റ് കെ.കെ. ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പൊലീസ് നടപടികള്‍ക്ക് സഹായം നല്‍കി. കൈവശം ഏതുസമയവും പണം കൊണ്ടുനടക്കുന്ന സിദ്ദീഖിന്‍െറ മരണത്തിന് പിന്നില്‍ ധനാപഹരണമുള്‍പ്പെടെ ഒട്ടേറെ കാരണങ്ങള്‍ പൊലീസ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പരോപകാരിയായ, മരണവീട്ടിലും വിവാഹവീട്ടിലും സജീവസാന്നിധ്യമായ സിദ്ദീഖിനെക്കുറിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വാക്കുകള്‍ മതിയാവുന്നില്ല. മയ്യിത്ത് സംസ്കാരത്തിന് ആവശ്യമായ തുണിത്തരങ്ങളും മറ്റും വില്‍പന നടത്തുന്ന സിദ്ദീഖ് പ്രദേശത്തെ ചെറിയ കുട്ടികള്‍ക്ക് പോലും സുപരിചിതനാണ്. ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പെരിങ്ങാടി ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.