പുതിയതെരു: ചിറക്കല്‍ പഞ്ചായത്തംഗത്തിന്‍െറ വീടിനുനേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചിറക്കല്‍ പഞ്ചായത്ത് 21ാം വാര്‍ഡ് അംഗവും സി.പി.എം എളമ്പിലാന്‍പാറ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.പി. രാജേഷിന്‍െറ വീടിനുനേരെ ആക്രമണമുണ്ടായത്. വീടിന്‍െറ മുന്‍ഭാഗത്തെ ജനല്‍ വാതിലുകളും കിടപ്പുമുറിയുടെ ജനല്‍ വാതിലുകളും പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ ഉയര്‍ന്ന ശബ്ദത്തോടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു വീഴുന്നതുകേട്ടാണ് രാജേഷും കുടുംബവും ഞെട്ടിയുണര്‍ന്നത്. എഴുന്നേറ്റ് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയുടെ ജനല്‍ വാതിലുകളാണ് എറിഞ്ഞു തകര്‍ത്തത് മനസ്സിലായത്. പിന്നീട് വീടിന്‍െറ മുന്‍ഭാഗത്തെ ജനല്‍ ഗ്ളാസുകളും എറിഞ്ഞു തകര്‍ത്തതായി കണ്ടത്തെി. ബൈക്കിലത്തെിയ മൂവര്‍ സംഘമാണ് അക്രമം നടത്തിയതെന്നും ഇവര്‍ നേരത്തെ കല്ലടത്തോട് മുത്തപ്പന്‍ ക്ഷേത്ര മഹോത്സവ ദിവസത്തില്‍ എളമ്പിലാന്‍പാറ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കത്തിച്ച കേസിലുള്‍പ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരാണെന്നും വളപട്ടണം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമിക്കപ്പെട്ട വീട്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. പ്രകാശന്‍ മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അരക്കന്‍ ബാലന്‍, വയക്കാടി ബാലകൃഷ്ണന്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. സുധാകരന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. രമേശ് ബാബു, പോത്തോടി സജീവന്‍, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ. സോമന്‍, വൈസ് പ്രസിഡന്‍റ് കെ.സി. ജിഷ എന്നിവര്‍ സന്ദര്‍ശിച്ചു. കെ.പി. രാജേഷ് ചിറക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.