ചക്കരക്കല്ല്: ചെമ്പിലോട് തലവില്‍ ബി.ജെ.പി ഓഫിസ് തകര്‍ത്തു. ബി.ജെ.പി ഓഫിസായി പ്രവര്‍ത്തിക്കുന്ന വി. സുരേശന്‍ സ്മൃതിമന്ദിരം, വിവേകാനന്ദ വായനശാല എന്നിവക്കുനേരെയാണ് ആക്രമണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തില്‍ ഓഫിസിലെ ഫര്‍ണിച്ചര്‍, വൈദ്യുതി ഉപകരണങ്ങള്‍, പത്രമാസികകള്‍, ജനല്‍, വാതില്‍, കൊടിമരം, ഓഫിസിനു മുന്നില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് എന്നിവ തകര്‍ക്കുകയും ഓഫിസിന്‍െറ ചുമരില്‍ കരിഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയും ചെയ്ത നിലയിലാണ്. ചെമ്പിലോട് പഞ്ചായത്ത് ബി.ജെ.പി കാര്യാലയമായി പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടമാണിത്. ആക്രമണത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ബി.ജെ.പി ഓഫിസിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഓഫിസിനു മുന്നില്‍ സ്ഥാപിച്ച കൊടിമരവും നശിപ്പിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം എ. ദാമോദരന്‍, ജില്ലാ സെക്രട്ടറി കെ.കെ. വിനോദന്‍, ആര്‍.എസ്.എസ് ജില്ലാ പ്രചാരക് പി.ആര്‍. രഞ്ജിത്ത്, സഹകാര്യവാഹക് ശ്രീജേഷ്, താലൂക്ക് കാര്യവാഹക് കെ. രാജു, പി.കെ. അരവിന്ദാക്ഷന്‍, ബി.ജെ.പി ജില്ലാ നേതാവ് ആര്‍.കെ. ഗിരിധരന്‍, ഹരീഷ്ബാബു എന്നിവര്‍ ഓഫിസ് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ചു. ചക്കരക്കല്ല് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ പി.ആര്‍. മനോജിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.