പെരിങ്ങാടിയില്‍ ഖബറിടത്തിനു മുകളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍

ന്യൂമാഹി: ന്യൂമാഹി മമ്മിമുക്കിലെ പെരിങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ പഴയ ഖബറിന് മുകളില്‍ മറ്റൊരു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടത്തെി. കഴിഞ്ഞദിവസം കാണാതായ വ്യക്തിയെ തിരയുന്നതിനിടെയാണ് സംഭവം. പള്ളിക്കു മുന്നിലുള്ള ഫ്യൂചര്‍ പ്ളാസ്റ്റിക് കമ്പനിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ സംശയം തോന്നിയാണ് പൊലീസ് ഖബര്‍സ്ഥാന്‍ പിശോധിച്ചത്. ബുധനാഴ്ച വൈകീട്ടോടെ നടന്ന പരിശോധനയില്‍ 2012ല്‍ അടക്കം ചെയ്ത ഖബറിന് സമീപം ചെറിയൊരു കുഴിയില്‍ ഒരു ഷര്‍ട്ടും പഴയ മൊബൈല്‍ഫോണും കണ്ടത്തെി. ഈ ഖബറിനു മുകളില്‍ ആളുടെ പേര് രേഖപ്പെടുത്തിയ കരിങ്കല്ല് സ്ഥാനം തെറ്റിയതായും മണ്ണ് ഇളകിയതായും ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് പേരെഴുതിയ കല്ല് നീക്കിയപ്പോഴാണ് മൃതദേഹത്തിന്‍െറ കാല്‍പാദത്തിന്‍െറ ഭാഗം ദൃശ്യമായത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാല്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്‍െറ സാന്നിധ്യത്തില്‍ വ്യാഴാഴ്ച രാവിലെ ഖബറിടം തുറന്ന് പരിശോധിക്കുമെന്ന് ആര്‍.ഡി.ഒ നവജോത് ഖോസയും ഡിവൈ.എസ്.പി സാജുപോളും അറിയിച്ചു. മൃതദേഹം ആരുടേതാണെന്ന് വ്യക്തമായിട്ടില്ളെങ്കിലും കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ടവരെ പൊലീസിന് വ്യക്തമായതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം കാണാതായ പെരിങ്ങാടിയിലെ കൊമ്മോത്ത് പീടികയിലെ പുതിയ പുരയില്‍ സിദ്ദീഖി (69)നെ കണ്ടത്തൊനാണ് ന്യൂ മാഹി പൊലീസും നാട്ടുകാരുമടങ്ങുന്ന സംഘം തിരച്ചിലിലേര്‍പ്പെട്ടത്. ഇതിനിടയിലാണ് സംശയകരമായ സാഹചര്യത്തില്‍ മൃതദേഹം കുഴിച്ചിട്ടത് കണ്ടത്. അതേസമയം, ഖബറിടത്തിന് സമീപത്ത് നിന്ന് ലഭിച്ച ഷര്‍ട്ടും മൊബൈല്‍ ഫോണും സിദ്ദീഖിന്‍േറതല്ളെന്ന് വ്യക്തമായി. ഇക്കഴിഞ്ഞ ഒമ്പതിന് ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ടില്‍ നിന്നും പോയ സിദ്ദീഖ് പിന്നീട് തിരിച്ചത്തെിയില്ല. ന്യൂ മാഹി പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ചൊവ്വാഴ്ച ബന്ധുക്കളും നാട്ടുകാരും യോഗം ചേര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ഇത് സംബന്ധിച്ച് പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗവും ചേര്‍ന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ന്യൂ മാഹി സബ് ഇന്‍സ്പെക്ടര്‍ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തില്‍ പൊലീസും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ബഷീറിന്‍െറ നേതൃത്വത്തില്‍ നാട്ടുകാരും പള്ളിയും പരിസരവും പരിശോധിച്ചത്. അതിനിടെ അടുത്ത കാലത്തൊന്നും ഖബറടക്കം നടത്തിയിട്ടില്ലാത്ത ഖബര്‍സ്ഥാനിലെ ഒരുഭാഗത്തുനിന്നുണ്ടായ ദുര്‍ഗന്ധമാണ് മൃതദേഹം കണ്ടത്തൊനിടയാക്കിയത്. തലശ്ശേരി ഡിവൈ.എസ്.പി സാജു, ന്യൂ മാഹി അസി. എസ്.ഐ ബിജു, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. ചന്ദ്രദാസന്‍ എന്നിവര്‍ സംഭവസ്ഥലത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.