വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതായി ഡി.സി.സി പ്രസിഡന്‍റിനെതിരെ പരാതി

കണ്ണൂര്‍: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. പിണറായി ഓലായിക്കര ഇന്ദിരനഗറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ക്ളബ് ഭാരവാഹികളാണ് ഡി.സി.സി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തലശ്ശേരി കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ക്ളബ് കെട്ടിടവും നാലരസെന്‍റ് സ്ഥലവും വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് പരാതി. അതേസമയം, പ്രദേശത്തെ ഗ്രൂപ് കലഹത്തെ തുടര്‍ന്നുള്ള സംഭവം മാത്രമാണിതെന്നും പാര്‍ട്ടി സ്വത്ത് ഡി.സി.സിയുടെ പേരിലാക്കണമെന്ന തീരുമാനത്തിന്‍െറ ഭാഗമായാണ് സ്വത്ത് എഴുതിവാങ്ങിയതെന്നുമാണ് ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ അറിയിച്ചത്. 2015 ജനുവരി 17നാണ് പ്രിയദര്‍ശിനി ക്ളബ് ഭാരവാഹിയെന്ന പേരില്‍ ഒരാള്‍ ഡി.സി.സി പ്രസിഡന്‍റിന്‍െറ പേരില്‍ നാലരസെന്‍റ് സ്ഥലവും കെട്ടിടവും രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. സംഭവം സംബന്ധിച്ച് സിവില്‍ കേസ് നിലനില്‍ക്കുന്നതായും ക്ളബ് ഭാരവാഹിയായ അനീഷ് കൊയ്യാടന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.