കല്യാശ്ശേരി : കല്യാശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടം ഗുരുതരാവസ്ഥയില്‍. മൂന്നു പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച ആദ്യ കെട്ടിടമാണ് ജീര്‍ണാവസ്ഥയിലായത്. കെട്ടിടത്തിന്‍െറ ബീമുകള്‍ പലതും ഇളകി അടര്‍ന്ന്് വീഴാവുന്ന അവസ്ഥയിലാണ്. താഴത്തെ നിലയിലെ വരാന്തയുടെ ഭാഗത്തെ കോണ്‍ക്രീറ്റ് കമ്പികള്‍ പല ഭാഗത്തും ദ്രവിച്ചതിനാല്‍ നിരവധി വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രം മുന്നൂറ്റി അറുപതോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. അപകടാവസ്ഥയിലായ കെട്ടിടത്തിലെ ക്ളാസില്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും ഭയപ്പാടോടെയാണ് ഇരിക്കുന്നത്. ക്ളാസ് നടക്കുമ്പോള്‍ പോലും കോണ്‍ക്രീറ്റ് പാളികള്‍ താഴെ അടര്‍ന്നു വീഴുന്ന സംഭവം പതിവാണ്. അപകടാവസ്ഥയിലായ കെട്ടിടത്തിന്‍െറ അറ്റകുറ്റപണികള്‍ ചെയ്തിട്ട് പ്രയോജനമില്ളെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.