തളിപ്പറമ്പ്: തളിപ്പറമ്പിലെ സംഘര്‍ഷ സ്ഥലങ്ങളില്‍ കേന്ദ്രസേന പരിശോധന നടത്തി. കൊല്ലപ്പെട്ട എം.എസ്.എഫ് പ്രവര്‍ത്തകന്‍ പി. അബ്ദുല്‍ ഷുക്കൂറിന്‍െറ നാടായ പട്ടുവം അരിയില്‍ പ്രദേശത്തും യൂത്ത്ലീഗ് പ്രവര്‍ത്തകനായ പട്ടുവത്തെ അന്‍വര്‍ കൊല്ലപ്പെട്ട കാവുങ്കല്‍ പ്രദേശത്തുമാണ് സംഘം ഇന്നലെ പര്യടനം നടത്തിയത്. കോയമ്പത്തൂര്‍ ആര്‍.എ.എഫ് 105 ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് മണി ജി. നായരുടെ നേതൃത്വത്തിലുള്ള സേനയാണ് തളിപ്പറമ്പ് പൊലീസിന്‍െറ സഹായത്തോടെ പരിശോധന നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരമാണ് ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ സേനയത്തെുന്നത്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നബാധിത സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനില്‍ നിന്നും സമീപകാലത്തെ സംഘര്‍ഷ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കാനും ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അവശ്യഘട്ടത്തില്‍ കേന്ദ്രത്തിന് നേരിട്ട് സേനയെ ഇറക്കാനാണ് ഇതുമൂലം ലക്ഷ്യമിടുന്നതത്രെ. പഴയങ്ങാടി, പരിയാരം സ്റ്റേഷന്‍ പരിധിയിലും സംഘം ഇന്നലെ പര്യടനം നടത്തിയിരുന്നു. ജില്ലയില്‍ 16 സ്ഥലങ്ങളിലെ പരിശോധന അഞ്ചുദിവസം കൊണ്ട് പൂര്‍ത്തീകരിച്ച് സംഘം റിപ്പോര്‍ട്ട് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.