പഴയങ്ങാടി: മഴ കനത്ത് പെയ്ത് തുടങ്ങിയതോടെ മാടായി, മാട്ടൂല്‍, ചെറുകുന്ന്, ഏഴോം പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മാട്ടൂല്‍, മാടായി പഞ്ചായത്തുകളിലെ നെല്‍ പാടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഏഴോം ഗ്രാമ പഞ്ചായത്തിലെ കൈപ്പാട് കൃഷിക്ക് വൈകി കിട്ടിയ മഴ ഗുണകരമായെങ്കിലും ദിവസങ്ങളായി തിമര്‍ത്ത മഴ കര്‍ഷകരില്‍ ആശങ്ക പടര്‍ത്തുകയാണ്. രണ്ട് ദിവസം കൂടി മഴ തുടരുകയാണെങ്കില്‍ ഏഴോം പഞ്ചായത്തിലെ നെല്‍കൃഷിയെ ഇത് പ്രതികൂലമായി ബാധിക്കും. മാടായി ഗ്രാമ പഞ്ചായത്തിലെ മുട്ടം, വെങ്ങര, മാടായി തെരു, വാടിക്കല്‍ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്. പോക്കറ്റ് റോഡുകള്‍ വെള്ളക്കെട്ട് കാരണം ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. ഹൈദ്രോസ് പള്ളി - വാടിക്കല്‍ റോഡ് പൂര്‍ണമായും വെള്ളത്തിലായതോടെ കാല്‍ നട യാത്ര ദുസ്സഹമായി. സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇതു കാരണം ഏറെ കഷ്ടത്തിലായത്. അശാസ്ത്രീയ രീതിയില്‍ സ്വകാര്യ വ്യക്തികള്‍ നിര്‍മിച്ച വീടു മതിലുകളാണ് വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്. മതിലുകള്‍ നിര്‍മിക്കുന്നതിന് മാടായി ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ളെന്ന് വ്യാപകമായ പരാതിയുയര്‍ന്നു. മാട്ടൂല്‍ ഗ്രാമ പഞ്ചായത്തിലെ പൊലുപ്പില്‍ പ്രദേശം, കാവിലെ പറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മാട്ടൂല്‍ നോര്‍ത് അസീസ് ഹോട്ടല്‍ പൊലുപ്പില്‍ റോഡും വെള്ളത്തിലാണ്. ചെറുകുന്ന് പഞ്ചായത്തിലെ നെല്‍കൃഷി ചെയ്ത വയലുകള്‍ നിറഞ്ഞൊഴുകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.