പുതിയതെരു: സംസ്ഥാനത്തെ തുറമുഖ ശൃംഖലയിലെ അഴീക്കല്‍ തുറമുഖത്തെ പ്രധാന കേന്ദ്രമായി മാറ്റിയെടുക്കുമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. നിര്‍മാണ പ്രവൃത്തിക്ക് വേഗത കൂട്ടി എത്രയും പെട്ടെന്ന് തുറമുഖം പ്രാവര്‍ത്തികമാക്കും. ഇതിനായി സംസ്ഥാന ബജറ്റില്‍ 500 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു. ചിറക്കല്‍ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഖജനാവിന്‍െറ ഇന്നത്തെ അവസ്ഥ എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍, ഖജനാവില്‍ പണമില്ല എന്ന പേരില്‍ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും മാറ്റിവെക്കില്ല. കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ബജറ്റില്‍ നീക്കിവെച്ച ഫണ്ട് ഉപയോഗിച്ച് ഫൈ്ള ഓവര്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ. സോമന്‍ അധ്യക്ഷത വഹിച്ചു. ചിറക്കല്‍ പഞ്ചായത്തിലെ കിടപ്പിലായ മുഴുവന്‍ രോഗികളെയും വീടുകളില്‍ പോയി പരിചരിക്കുന്നതിനായി പാലിയേറ്റിവ് കെയര്‍ സംവിധാനം മെച്ചെപ്പെടുത്തുന്നതിന് വാഹനം വാങ്ങുന്നതിനായി ഫണ്ട് അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. പുതിയതെരു ടൗണിന് സമീപത്തെ നീരൊഴുക്കും ചാലിലെ മാലിന്യ സംസ്കരണ കേന്ദ്രം മാറ്റി സ്ഥാപിക്കുന്നതിനായി ഭൂമി വാങ്ങുന്നതിന് 50 ലക്ഷം രൂപയും അനുവദിക്കും. പുതിയതെരു ടൗണിലും നീരൊഴുക്കും ചാലിലെ മാലിന്യ കേന്ദ്രത്തിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് സി.സി.ടി.വി കാമറ സ്ഥാപിക്കും. ചിറക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക സൗകര്യത്തോടെയുള്ള മെഡിക്കല്‍ ലാബ് നിര്‍മിക്കും. പഞ്ചായത്തിലെ എല്ലാ റോഡുകളും നടപ്പാതകളും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടലായി ഇന്ദുലേഖ ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ചിറക്കല്‍ പഞ്ചായത്ത് ഓഫിസില്‍ പൊതുജനത്തിന് ലഭിക്കേണ്ടുന്ന സേവന അവകാശത്തെക്കുറിച്ചുള്ള പൗരാവകാശ രേഖ വൈസ് പ്രസിഡന്‍റ് കെ.സി. ജിഷ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. ബാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ അജിത്ത് മാട്ടൂല്‍, കണ്ണൂര്‍ ബ്ളോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. ലത, ബ്ളോക് പഞ്ചായത്ത് അംഗം കെ. ഗൗരി എന്നിവര്‍ സംസാരിച്ചു. ചിറക്കല്‍ പഞ്ചായത്ത് സെക്രട്ടറി പി.പി. ഉഷ സ്വാഗതവും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. പ്രകാശന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.