മാഹി: നഗരമധ്യത്തില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് പിറകിലെ ഒഴിഞ്ഞസ്ഥലത്തെ മാലിന്യക്കൂമ്പാരം ജനങ്ങള്‍ക്ക് ദുരിതമായി. മാഹി സെന്‍റ് തെരേസാ ദേവാലയത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കും സമീപത്തെ വ്യാപാരികള്‍, ബസ് കാത്തുനില്‍ക്കുന്ന യാത്രികര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കും മാലിന്യക്കൂമ്പാരത്തില്‍നിന്നുള്ള ദുര്‍ഗന്ധവും കെട്ടിനില്‍ക്കുന്ന മലിനജലവും ഭീഷണിയാവുകയാണ്. മൃഗാവശിഷ്ടങ്ങളടക്കമുള്ള മാലിന്യത്തില്‍നിന്നുള്ള രൂക്ഷഗന്ധവും മലിനീകരണവും സഹിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് പരിസരവാസികള്‍. ഇതിന് പുറമേ ഇടവക വികാരിയുടെ താമസസ്ഥലത്തേക്കുള്ള കവാടത്തിന് മുന്നില്‍പോലും മദ്യപാനികള്‍ മൂത്രമൊഴിച്ചും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞും പ്രദേശം അറപ്പുളവാക്കുംവിധം മലിനമാക്കിയിരിക്കുകയാണ്. മദ്യപരുടെ പരസ്യമായ മൂത്രവിസര്‍ജനമാണ് ഇവിടെ. നഗരസഭക്ക് മാലിന്യം നീക്കുന്നതിനോ സംസ്കരിക്കുന്നതിനോ സംവിധാനങ്ങളൊന്നുമില്ല. മാലിന്യം നീക്കാന്‍ കരാര്‍ നല്‍കി തലയൂരുകയാണ് മുനിസിപ്പല്‍ അധികൃതര്‍. മാലിന്യം മാഹിക്ക് പുറത്തേക്ക് കൊണ്ടുപോകാനും പറ്റാത്തസ്ഥിതിയാണ്. വിവിധപ്രദേശങ്ങളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം അവിടെ കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. പ്ളാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ കത്തിക്കുന്നതിനെതിരെ വ്യാപാരികളും വിവിധ സംഘടനകളും ആഴ്ചകള്‍ക്ക് മുമ്പ് പ്രതിഷേധിച്ചിരുന്നു. മഴ തുടങ്ങിയതോടെ ഇവ കത്തിക്കാനോ നീക്കംചെയ്യാനോ കഴിയാത്തനിലയിലാണ്. ഇതാണ് ജനങ്ങള്‍ക്ക് ദുരിതമാകുന്നത്. ഒരുഭാഗത്ത് മഴക്കാലരോഗങ്ങള്‍ തടയുന്നതിന് കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ നഗരമധ്യത്തിലെ മാലിന്യക്കുമ്പാരം അധികൃതര്‍ കണ്ടില്ളെന്നുനടിക്കുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.