പാപ്പിനിശ്ശേരി: ദേശീയപാതയില്‍ പാപ്പിനിശ്ശേരിക്കും പുതിയതെരുവിനുമിടയിലെ ഗതാഗതക്കുരുക്കിനിടയില്‍ പാപ്പിനിശ്ശേരി ചുങ്കത്ത് വാഹനാപകടം പതിവാകുന്നു. പഴയങ്ങാടിയില്‍നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന ബസ് ദേശീയപാതയിലേക്ക് കടക്കുന്നതിനിടെ ചുങ്കം ജങ്ഷനില്‍ ഓട്ടോയുമായി കൂട്ടിയിടിച്ചു. ബസ് പെട്ടെന്ന് നിര്‍ത്തിയതുകാരണം വന്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച പകല്‍ 11.50നാണ് അപകടം. ഇതത്തേുടര്‍ന്ന് ചുങ്കം മുതല്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഏതാനും സമയം ശക്തമായി വാഹനക്കുരുക്ക് അനുഭവപ്പെട്ടു. പാപ്പിനിശ്ശേരി മേല്‍പാലം പ്രവൃത്തി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്ന ചുങ്കം ജങ്ഷനില്‍ വാഹനാപകടങ്ങള്‍ ദിവസംതോറും വര്‍ധിച്ചുവരുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ കടുത്ത ദുരിതത്തിലാണ്. മണിക്കൂറുകളോളം റോഡില്‍ തങ്ങേണ്ടിവരുന്നതിനാല്‍ യാത്രക്കാരുടെ കാര്യങ്ങള്‍ വഴിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.