തളിപ്പറമ്പ്: നൂറുകണക്കിന് ആനപ്രേമികളുടേയും നാട്ടുകാരുടെയും ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി ശിവസുന്ദരത്തിന്‍െറ സംസ്കാരം നടന്നു. രാജരാജേശ്വര ക്ഷേത്രത്തിലെ 28കാരനായ കൊമ്പന്‍ വ്യാഴാഴ്ച രാവിലെയാണ് തളച്ച സ്ഥലത്ത് ചരിഞ്ഞത്. വനംവകുപ്പ് അധികൃതരുടെ പരിശോധന പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആദ്യം തീരുമാനിച്ചെങ്കിലും വെളിച്ചക്കുറവുകാരണം ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ ഏഴോടെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ വി.ഐ. ജിജിമോന്‍െറ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. തളിപ്പറമ്പ് വെറ്ററിനറി സര്‍ജന്‍ ഇ. സോയ, പറശ്ശിനിക്കടവ് വെറ്ററിനറി ഡിസ്പെന്‍സറിയിലെ ഡോ. എസ്. ആതിര എന്നിവരും പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് സമീപത്ത് സംസ്കാരച്ചടങ്ങുകള്‍ നടന്നു. 40 ടണ്‍ വിറക്, ആറര ടണ്‍ ചിരട്ട, രണ്ടുചാക്ക് പഞ്ചസാര എന്നിവ സംസ്കാരത്തിനായി ഉപയോഗിച്ചു. ആനയെ വെട്ടിമുറിക്കാന്‍ വിദഗ്ധരായ നാലു തൊഴിലാളികളെ വടകരയില്‍നിന്നാണ് എത്തിച്ചത്. രണ്ടുലക്ഷം രൂപയോളം സംസ്കാരത്തിനായി ചെലവായി. നീക്കംചെയ്ത കൊമ്പുകളും നഖങ്ങളും വനംവകുപ്പധികൃതര്‍ കൊണ്ടുപോയി. ഉടമസ്ഥാവകാശവുമായി കോടതിയെ സമീപിച്ചാല്‍ മാത്രമേ ഇവ ഉടമക്ക് വിട്ടുനല്‍കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, ഇനിമുതല്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ ആനയെ സ്വീകരിക്കേണ്ടതില്ളെന്ന് ദേവസ്വം അധികൃതര്‍ തീരുമാനിച്ചതായും അറിയുന്നു. ആനയെ കൃത്യമായി പരിചരിക്കാന്‍ കഴിയാത്ത ഇവിടെ ആനയെ നടയിരുത്തുന്നതിനോട് നാട്ടുകാര്‍ക്കും വിയോജിപ്പുണ്ട്. മൂന്നുവര്‍ഷമായി ഇവിടെ ബന്ധനത്തില്‍ കഴിയുന്ന ഗണപതിയെന്ന ആനയെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് നല്‍കണമെന്നും ആനപ്രേമികള്‍ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.