ജനകീയസമിതി നേതാവിനും വ്യാപാരിക്കും മര്‍ദനമേറ്റതായി പരാതി

പാനൂര്‍: പാനൂരില്‍ ജനകീയസമിതി നേതാവിനും വ്യാപാരിക്കും മര്‍ദനമേറ്റതായി പരാതി. ഇരുവരും ചികിത്സതേടി. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറി കോടതിവിധി ലംഘിച്ച് നിര്‍മാണം നടക്കുന്നത് പരിശോധിക്കാന്‍ മുനിസിപ്പല്‍ സെക്രട്ടറിയോടൊപ്പം എത്തിയപ്പോള്‍ ജ്വല്ലറിയില്‍ വെച്ച് ഉടമ ശശീന്ദ്രന്‍ മര്‍ദിച്ചതായി ജനകീയസമിതി നേതാവ് ഇ. മനീഷ് പറഞ്ഞു. അതേസമയം, ജ്വല്ലറിയിലത്തെിയ മനീഷ് ഫോട്ടോ എടുക്കുന്നത് ചോദ്യംചെയ്തപ്പോള്‍ മര്‍ദിച്ചെന്നാണ് ശശീന്ദ്രന്‍ പറയുന്നത്. ജ്വല്ലറിയുടെ നവീകരണപ്രവൃത്തി റോഡ് കൈയേറിയാണെന്ന് കാണിച്ച് മനീഷ് നേരത്തെ ഹൈകോടതിയിലടക്കം പരാതി നല്‍കിയിരുന്നു. പാനൂര്‍ നഗരസഭയും വില്ളേജ് അധികാരികളും നിര്‍മാണപ്രവൃത്തി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രവൃത്തി തുടരുകയായിരുന്നു. മനീഷ് തന്നോട് നിരന്തരം പണത്തിനാവശ്യപ്പെട്ടെന്നും ഇത് നല്‍കാത്തതിനാലാണ് തനിക്കെതിരെ നിരന്തരം പരാതി നല്‍കുന്നതെന്നും കാണിച്ച് ശശീന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. ശശീന്ദ്രനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പാനൂരില്‍ വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു. വ്യാപാരി വ്യവസായി സമിതിയുടെയും ഏകോപനസമിതിയുടെയും നേതൃത്വത്തിലായിരുന്നു ഹര്‍ത്താല്‍. മനീഷിനെ മര്‍ദിച്ചതില്‍ ജനകീയസമിതി പ്രതിഷേധിച്ചു. പ്രസിഡന്‍റ് എം.പി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.