വാഴകളും ഫലവൃക്ഷത്തൈകളും വെട്ടിനശിപ്പിച്ച് സര്‍ക്കാര്‍വക ശുചീകരണം

മാഹി: മാഹിമേഖലയില്‍ നടന്നുവരുന്ന ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെങ്ങും വൃക്ഷങ്ങളും നശിപ്പിക്കുന്നത് വിവാദമാകുന്നു. പച്ചക്കറികളും ഒൗഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളും ഉള്‍പ്പെടെ നൂറുകണക്കിന് ചെടികളും മരങ്ങളും വെട്ടിനശിപ്പിച്ചാണ് സര്‍ക്കാര്‍വക ശുചീകരണം. മാഹി ഗവ. ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്നുള്ള അഞ്ചേക്കറോളം വരുന്ന പൊതുമരാമത്തിന്‍െറ അധീനതയിലുള്ള സ്ഥലത്താണ് ഈ ക്രൂരത. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവര്‍ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നുവെന്നാരോപിച്ചാണ് പൊതുമരാമത്ത് അധികൃതര്‍ ഈ കടുംകൈ ചെയ്തത്. 150ലേറെ വാഴകളും 50തിലേറെ വൃക്ഷത്തൈകളും ചെറുമരങ്ങളും വെട്ടിനശിപ്പിച്ചിട്ടുണ്ട്. അധികൃതരുടെ നടപടി സര്‍ക്കാര്‍ജീവനക്കാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. 150ഓളം കുടുംബങ്ങള്‍ താമസിക്കുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുക, മാലിന്യനിക്ഷേപത്തിനും സംസ്കരണത്തിനും സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ വേണ്ട നടപടികളൊന്നും എടുക്കാതെയാണ് അധികൃതര്‍ മരങ്ങളും വാഴകളും ചെടികളുമൊക്കെ വെട്ടിനശിപ്പിച്ചതെന്ന് ജീവനക്കാര്‍ ആരോപിച്ചു. ഗവ. ക്വാര്‍ട്ടേഴ്സ് ഇമേറ്റ് അസോസിയേഷന്‍ ഭാരവാഹികളായ സുരേഷ്, മുരളി വാണിമേല്‍, സമൂഹ്യമയ്യഴി പ്രസിഡന്‍റ് വിജയന്‍ കയനാടത്ത്, സെക്രട്ടറി സി.കെ. രാജലക്ഷ്മി, പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്‍റ് പള്ളിയന്‍ പ്രമോദ് എന്നിവരും അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.