മാര്‍ഗനിര്‍ദേശങ്ങള്‍ മാറ്റിമറിച്ചത് വിനയായി ദേശീയ തൊഴിലുറപ്പ് പദ്ധതി താളംതെറ്റി; തൊഴിലില്ലാതെ അലയുന്നത് ആയിരങ്ങള്‍

കേളകം: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാറിമറിയുന്നത് ആയിരക്കണക്കിന് തൊഴിലാളികള്‍ക്കും ഗുണഭോക്താക്കള്‍ക്കും വിനയായി. രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അതുവഴി പട്ടിണി അകറ്റുന്നതിനുംവേണ്ടി വിഭാവനം ചെയ്ത 2005ലെ പദ്ധതിയുടെ പ്രവര്‍ത്തനം താളംതെറ്റിയതോടെ പട്ടിണിയിലായത് തൊഴിലില്ലാതെയായ ഗ്രാമീണ കുടുംബങ്ങളാണ്. ഒരു ദശകം പിന്നിട്ട തൊഴിലുറപ്പ് പദ്ധതി നാമമാത്രമായ മേഖലകളില്‍ പരിമിതപ്പെടുത്തിയതോടെ പദ്ധതി പ്രകാരമുള്ള തൊഴിലുകളുടെ എണ്ണം കുറയുകയും ചെയ്തു. അവിദഗ്ധ കായിക തൊഴില്‍ ചെയ്യാന്‍ സന്നദ്ധമായ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 100 തൊഴിലുകള്‍ നല്‍കുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. ഇത് കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയതോടെ 30 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് അനുഗ്രഹമായിരുന്നു. പദ്ധതിയുടെ നടത്തിപ്പില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇത് ദുരിതത്തിലാക്കിയത്. മാര്‍ഗനിര്‍ദേശങ്ങള്‍ അടിക്കടി മാറ്റിമറിക്കപ്പെടുന്നതാണ് പദ്ധതി താളംതെറ്റാന്‍ കാരണം. മുമ്പ് അഞ്ചേക്കര്‍ വരെ കൃഷിയിടമുള്ള ചെറുകിട കൃഷിക്കാരിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും അതുവഴി തൊഴില്‍ ആവശ്യപ്പെടുന്ന പദ്ധതി അംഗങ്ങള്‍ക്ക് ആവശ്യാനുസരണം തൊഴിലും മികച്ച വരുമാനവും ലഭിച്ചിരുന്നു. നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, വിധവകള്‍, വികലാംഗര്‍, ബി.പി.എല്‍ വിഭാഗം, ചെറുകിട കര്‍ഷകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. കൂടാതെ നിര്‍മാണ മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയതും വിനയായി. മുമ്പുണ്ടായിരുന്ന തരത്തില്‍ പദ്ധതി പുനരുദ്ധരിക്കണമെന്നാണ് പദ്ധതി ഗുണഭോക്താക്കളുടെ ആവശ്യം. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായിരുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീ തൊഴിലാളികളായിരുന്നു. പ്രായപൂര്‍ത്തിയായ ഏതൊരു ഗ്രാമീണ കുടുംബത്തിനും സാമ്പത്തിക വര്‍ഷത്തില്‍ 100 ദിവസത്തെ തൊഴില്‍ നല്‍കാനുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയാണ് നിലവില്‍ തൊഴിലില്ലാത്ത പദ്ധതിയായത്. അപേക്ഷിച്ച് 15 ദിവസത്തിനകം തൊഴില്‍, ചെയ്ത ജോലിക്ക് 14 ദിവസത്തിനകം കൂലി, കൂലി വൈകിയാല്‍ നഷ്ടപരിഹാരം, ആകെ തൊഴിലിന്‍െറ മൂന്നിലൊന്ന് ഭാഗം തൊഴിലുകള്‍ സ്ത്രീകള്‍ക്ക് സംവരണം, പരിക്കുപറ്റിയാല്‍ സൗജന്യ ചികിത്സ തുടങ്ങിയവയായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ സവിശേഷതകള്‍. എന്നാല്‍, ആവശ്യപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞും അംഗങ്ങള്‍ക്ക് തൊഴിലില്ളെന്ന് മാത്രമല്ല, ചെയ്ത ജോലിക്ക് കൂലികിട്ടാനും കാത്തിരിപ്പേറുകയാണിപ്പോള്‍. അഞ്ചേക്കറില്‍ താഴെയുള്ള കര്‍ഷകരുടെ കൃഷിയിടങ്ങളിലെ തൊഴിലുകള്‍ നിര്‍ത്തലാക്കിയതും പദ്ധതിക്ക് തിരിച്ചടിയായി. ഗ്രാമീണ ജനതക്ക് തൊഴിലിന് അത്താണിയായ പദ്ധതി താളംതെറ്റിയതിന് പരിഹാരം കണ്ടത്തൊന്‍ നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. പദ്ധതി താളംതെറ്റിയതോടെ പട്ടിണിയിലായ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ മാത്രമല്ല നഷ്ടമാകുന്നത്, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.