മാഹി: മാഹി മേഖലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധന. ചൊവ്വാഴ്ച ലേബര്‍ ഇന്‍സ്പെക്ടര്‍ കെ. മനോജ് വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തിലാണ് 950 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. മാഹി ലേബര്‍ ഇന്‍സ്പെക്ടറുടെ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ യൂനിയന്‍ നേതാക്കളായ ടി. സുരേന്ദ്രന്‍, പി. പ്രകാശന്‍, എ. പ്രേമരാജന്‍ (സി.ഐ.ടി.യു), കൃഷ്ണന്‍ (ബി.എം.എസ്), കെ. മോഹനന്‍ (ഐ.എന്‍.ടി.യു.സി) എന്നിവരും പമ്പുടമകളെ പ്രതിനിധാനം ചെയ്ത് മാഹി പെട്രോള്‍ പമ്പ് ഡീലേഴ്സ് അസോസിയേഷന്‍ സെക്രട്ടറി കെ. സുജിത്ത്, മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാന്‍ കെ.കെ. അനില്‍കുമാര്‍, പ്രസിഡന്‍റ് പി.എന്‍. ഗണേശന്‍, ധനീഷ്, പ്രശാന്ത് എന്നിവരും പങ്കെടുത്തു. കണ്ണൂര്‍ ജില്ലയിലെ വില സൂചികക്കനുസരിച്ചാണ് ശമ്പള വര്‍ധന നിജപ്പെടുത്തിയിരിക്കുന്നത്. വര്‍ധന ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും. മാഹി മേഖലയിലെ 14ഓളം പെട്രോള്‍ പമ്പുകളിലെ 300ല്‍പരം തൊഴിലാളികള്‍ക്ക ്ഈ ആനുകൂല്യം ലഭിക്കും. ഇതത്തേുടര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നടത്താന്‍ നിശ്ചിയിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചതായി യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.