ന്യൂമാഹി: ന്യൂമാഹി അഴീക്കലിലെ ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ കടലാക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. നൂറുകണക്കിന് തോണികള്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ട്ജെട്ടിയാണിത്. മാഹി പുഴയും കടലും തമ്മില്‍ ചേരുന്നിടത്താണ് ബോട്ട് ജെട്ടിയുള്ളത്. 2005ലെ സൂനാമിയില്‍ ഏറക്കുറെ തകര്‍ന്ന ബോട്ട്ജെട്ടി വര്‍ഷംതോറുമുണ്ടാകുന്ന കടലാക്രമണത്തെ തുടര്‍ന്ന് ക്ഷയിച്ചിരുന്നു. കടലാക്രമണത്തിന്‍െറ ശക്തിയില്‍ ജെട്ടിക്ക് സമീപത്തെ കരയിലുള്ള മരങ്ങള്‍ കടപുഴകി. കര പൂര്‍ണമായും ഇല്ലാതായി. മാഹി പുഴയിലേക്കും കടലിലേക്ക് ഒഴുകിയത്തെുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വന്‍ കൂമ്പാരം തന്നെ തീരത്ത് നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ബോട്ട്ജെട്ടി പുനര്‍നിര്‍മിക്കാന്‍ മുമ്പ് മൂന്നുതവണയെങ്കിലും ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ടെന്‍ഡര്‍ തുക കുറഞ്ഞതിനാല്‍ ടെന്‍ഡര്‍ ഏറ്റെടുക്കാനാരും മുന്നോട്ടുവന്നില്ല. തലശ്ശേരി എം.എല്‍.എ അഡ്വ. എന്‍.എം. ഷംസീര്‍, ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. ചന്ദ്രദാസന്‍, മത്സ്യതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) തലശ്ശേരി ഏരിയാ പ്രസിഡന്‍റ് കെ.എ. രത്നകുമാര്‍, സി.പി.എം ന്യൂമാഹി ലോക്കല്‍ സെക്രട്ടറി സി.കെ. പ്രകാശന്‍, വാര്‍ഡ് അംഗം പി. ശ്രീദേവി എന്നിവര്‍ ജെട്ടി സന്ദര്‍ശിച്ചു. മതിയായ തുകക്ക് ടെന്‍ഡര്‍ നല്‍കി ബോട്ട്ജെട്ടി പുനര്‍നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കടലേറ്റ ഭീഷണി ചെറുക്കാന്‍ പുലിമുട്ട് നിര്‍മിക്കണമെന്നും മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെട്ടു. തലശ്ശേരി മേഖലയിലെ കടലാക്രമണ ഭീഷണിയുടെ കെടുതികള്‍ വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയതായി എം.എല്‍.എ പറഞ്ഞു. ബോട്ട്ജെട്ട് പുനര്‍നിര്‍മിക്കുന്നതും പുലിമുട്ട് നിര്‍മാണവും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാന്‍ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും എം.എല്‍.എ വ്യക്തമാക്കി. പുന്നോല്‍, പെട്ടിപ്പാലം, തലായി തുടങ്ങിയ കടലേറ്റ ഭീഷണിയുള്ള വിവിധ പ്രദേശങ്ങള്‍ എം.എല്‍.എ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.