റെയില്‍വേ ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേല്‍പാലം അടച്ചതോടെ പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കാനായി കഴിഞ്ഞയാഴ്ച ഗേറ്റ് തുറന്നു. എം.എല്‍.എ, എം.പി എന്നിവര്‍ അധികൃതരുമായി ചര്‍ച്ച ചെയ്തതിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഗേറ്റ് താല്‍ക്കാലികമായി തുറന്ന് ചെറുവാഹനങ്ങള്‍ കടത്തിവിടാന്‍ ധാരണയായത്. എന്നാല്‍, ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ നിരീക്ഷണം നടത്തുന്നതിന് പൊലീസ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് മാത്രമാണ് റെയില്‍വേ ഗേറ്റ് തുറന്നുകൊടുത്തിട്ടുള്ളതെന്ന് വളപട്ടണം പൊലീസ് അറിയിച്ചു. പ്രദേശത്തെ നാല് കി. മീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് മാത്രമാണ് ഗേറ്റുവഴി യാത്ര അനുവദിക്കുക. ഇത് മനസ്സിലാക്കുന്നതിന് വാഹനത്തില്‍ ഒട്ടിക്കുന്നതിനുള്ള സ്റ്റിക്കര്‍ നല്‍കും. ദീര്‍ഘദൂര വാഹനങ്ങളെ ഒരു കാരണവശാലും റെയില്‍വേ ഗേറ്റ് വഴി കടത്തിവിടില്ളെന്ന് പൊലീസ് അറിയിച്ചു. ഇരിണാവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പാപ്പിനിശ്ശേരി ഹൈസ്കൂളിന് മുന്‍വശത്തുനിന്നും ഇടത് ഭാഗത്തെ റോഡിലൂടെ റെയില്‍വേ ഗേറ്റില്‍ എത്തിച്ചേരണം. വളപട്ടണം ഭാഗത്തുനിന്നും വരുന്നവ റെയില്‍വേ ഗേറ്റ് കടന്ന് നേരെ പഴയങ്ങാടി റോഡുവഴി മാത്രം കടന്നുപോകണമെന്നും പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ കടത്തിവിടുന്നതിനുള്ള റോഡ് സൗകര്യം വളരെ പരിമിതമായതിനാല്‍ വണ്‍വേ സൗകര്യം ഒരുക്കും. ഇക്കാര്യത്തില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു. സ്കൂള്‍ വാഹനങ്ങളെ സ്കൂള്‍ സമയത്ത് മാത്രമേ കടന്നുപോകാന്‍ അനുവദിക്കുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.