കണ്ണൂര്‍: അഴീക്കല്‍ ലൈറ്റ് ഹൗസിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയ കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്ത് പട്ടുവം സ്നേഹനികേതന്‍ പോണ്ട്ലിങ് ഹോമിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് പൂര്‍ണ ആരോഗ്യം കൈവരിച്ചതോടെയാണ് ശിശുക്ഷേമസമിതി ഏറ്റെടുത്തത്. ജൂണ്‍ 13നാണ് നാലു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ജില്ലാ ആശുപത്രിയിലത്തെിക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ കുഞ്ഞിന്‍െറ മാതാവിനെയും കുഞ്ഞിനെ ഉപേക്ഷിച്ച സിദ്ധനെയും പൊലീസ് കണ്ടത്തെിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് പ്രീത ശിശുക്ഷേമ സമിതിയുടെ ഓഫിസിലത്തെി കുഞ്ഞിനെ കൈമാറിയത്. ശിശുക്ഷേമസമിതി ജില്ലാ ചെയര്‍മാന്‍ ടി.എ. മാത്യു തെള്ളിയില്‍, സമിതി അംഗങ്ങളായ ഡോ. ഉമര്‍ ഫാറൂഖ്, ടി.കെ. നാരായണന്‍, അഡ്വ. ബേബിലത എന്നിവര്‍ കുഞ്ഞിനെ ഏറ്റുവാങ്ങി. തുടര്‍ന്ന് ഇവര്‍ വിവരം നല്‍കിയതനുസരിച്ച് സ്നേഹനികേതന്‍ അധികൃതരത്തെി കുഞ്ഞിനെ കൊണ്ടുപോയി. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് ലൈസന്‍സുള്ള സ്ഥാപനമാണിത്. ഇങ്ങനെ ജില്ലയില്‍ ഒരു സ്ഥാപനത്തിന് മാത്രമാണ് ലൈസന്‍സ് നല്‍കുന്നത്. അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെയാണ് ഇവിടെ പാര്‍പ്പിക്കുക. അറുപതു ദിവസമാണ് കുഞ്ഞ് പോണ്ട്ലിങ് ഹോമില്‍ കഴിയുക. ഇതിനിടെ നിയമപരമായി ബന്ധമുള്ളവര്‍ കുഞ്ഞിനെ തേടിയത്തെിയാല്‍ അവര്‍ക്ക് വിട്ടുനല്‍കും. 60 ദിവസത്തിനിടയില്‍ കുട്ടിയെ അന്വേഷിച്ച് ആരും എത്തിയില്ളെങ്കില്‍ കുട്ടിയെ ദത്ത് നല്‍കുന്നതിന് നിയമപരമായി സഹായിക്കാന്‍ പോണ്ട്ലിങ് ഹോം ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെടും. ഇതിനുള്ള അപേക്ഷ ലഭിച്ചാല്‍ കുട്ടിയെ സ്വീകരിക്കാന്‍ കുട്ടിയുമായി നിയമപരമായ ബാധ്യതയുള്ളവര്‍ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ശിശുക്ഷേമ സമിതി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിനെ ചുമതലപ്പെടുത്തും. ആരും എത്തിയില്ളെന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുട്ടിയെ ദത്തെടുക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ശിശുക്ഷേമ സമിതി നല്‍കും. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പോണ്ട്ലിങ് ഹോമിന്‍െറ ചുമതലയുള്ളവര്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയുമായി ബന്ധപ്പെട്ട് കുട്ടിയുടെ വിവരങ്ങള്‍ നല്‍കും. ഈ വിവരങ്ങള്‍ അതോറിറ്റിയുടെ വെബ്സൈറ്റിലും അപ്ലോഡ് ചെയ്യും. കുട്ടികളെ ആവശ്യമുള്ള നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ വിവരങ്ങള്‍ പരിശോധിക്കാനുള്ള അവസരം നല്‍കുകയും കുട്ടിയെ ദത്തെടുക്കാനുള്ള അവസരമൊരുക്കുകയും ചെയ്യും. ദത്തെടുക്കുന്നവരുടെ സാമൂഹിക, സാമ്പത്തിക കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചതിനു ശേഷമാണ് കുട്ടിയെ ദത്ത് നല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.