മാഹി: മാഹിപാലത്തിന് സമീപം ബസ് ഷെല്‍ട്ടറില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെ മരിച്ച നിലയില്‍ കണ്ടത്തെിയയാളെ തിരിച്ചറിഞ്ഞത് മാഹി പൊലീസ് സ്റ്റേഷനിലെ സ്പെഷല്‍ ഗ്രേഡ് ഹെഡ് കോണ്‍സ്റ്റബിളിന്‍െറ പ്രവര്‍ത്തന മികവില്‍. ഹെഡ് കോണ്‍സ്റ്റബ്ള്‍ പി. കമലഹാസന്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി സ്വന്തം നിലയില്‍ മാഹിയിലും പരിസരത്തും ഭിക്ഷക്കാരുടെയും ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവരുടെയും ശരിയായ താമസസ്ഥലമില്ലാതെ ചുറ്റിത്തിരിയുന്നവരുടെയും ഫോട്ടോ തന്‍െറ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇവര്‍ക്ക് സ്വബോധമുള്ളപ്പോള്‍ മേല്‍വിലാസങ്ങള്‍ ചോദിച്ച് മനസിലാക്കി സൂക്ഷിക്കും. ഇതിന്‍െറ ഫലമായാണ് കഴിഞ്ഞ ദിവസം മരിച്ച അജ്ഞാതനെ തിരിച്ചറിയാനായത്. ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മരിച്ചയാളെക്കുറിച്ച് മാഹി പൊലീസ് സ്റ്റേഷനില്‍ അന്വേഷണത്തിനത്തെിയ ഉദ്യോഗസ്ഥര്‍ക്ക് കമലഹാസന്‍ തന്‍െറ മൊബൈല്‍ ഫോണിലെ വാട്സ് ആപ്പില്‍ ശേഖരിച്ച 60 പേരുടെ ഫോട്ടോയും മേല്‍വിലാസവും പരിശോധനക്ക് നല്‍കി. ഇതില്‍ നിന്നാണ് മരിച്ചയാള്‍ കോയമ്പത്തൂര്‍ പൊള്ളാച്ചി ആനമല സ്വദേശി പരേതനായ ധര്‍മരാജിന്‍െറ മകന്‍ തങ്കവേലാണെന്ന് (70) തിരിച്ചറിഞ്ഞത്. മേല്‍വിലാസത്തില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ന്യൂ മാഹി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.