കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമില്‍ നിന്ന് മുറിച്ചുമാറ്റിയ മരത്തിന്‍െറ കുറ്റികള്‍ അപകടം ക്ഷണിച്ചു വരുത്തുന്നു. പാത വൈദ്യുതീകരണത്തിന്‍െറ ഭാഗമായാണ് പ്ളാറ്റ്ഫോമിലെ തണല്‍മരങ്ങള്‍ മുറിച്ചുനീക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. മരം മുറിച്ചുമാറ്റിയെങ്കിലും അടിഭാഗം കുറ്റി നിലനിര്‍ത്തുകയായിരുന്നു. ഇതില്‍ തട്ടി അപകടമുണ്ടാവുന്നെന്ന് യാത്രക്കാര്‍ പറയുന്നു. സ്ഥലം പരിചയമില്ലാത്ത യാത്രക്കാരില്‍ പലരും രാത്രി മരക്കുറ്റി തടഞ്ഞ് വീഴുന്നുണ്ട്. പ്ളാറ്റ് ഫോമില്‍ ലൈറ്റില്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ട്രെയിന്‍ സമയത്ത് പ്ളാറ്റ്ഫോമിലേക്ക് ഓടിയത്തെുന്ന യാത്രക്കാര്‍ മരക്കുറ്റി തടഞ്ഞ് വീഴാറുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ വരുന്ന പകല്‍ സമയത്ത് യാത്രക്കാര്‍ ഓടിക്കയറുമ്പോള്‍ ദിവസവും ഒരപകടമെങ്കിലും പതിവാണെന്ന് പ്ളാറ്റ്ഫോമിലെ കച്ചവടക്കാര്‍ പറയുന്നു. മരക്കുറ്റി വേരോടെ പിഴുതെടുക്കാന്‍ പ്ളാറ്റ്ഫോം ഇളക്കണമെന്നതാണ് പ്രതിസന്ധിയാകുന്നതെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പറയുന്നു. ഇതിന് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണം. അപകടമുണ്ടാക്കുന്ന മരക്കുറ്റികള്‍ അടിയന്തരമായി നീക്കണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് യൂനിയന്‍ ആവശ്യ പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.