ചെറുവത്തൂര്‍ വില്ളേജ് ഓഫിസില്‍ മഴപെയ്താല്‍ കുടചൂടി നില്‍ക്കണം

ചെറുവത്തൂര്‍: ചെറുവത്തൂര്‍ വില്ളേജ് ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് മഴപെയ്താല്‍ കുടചൂടിനില്‍ക്കേണ്ട അവസ്ഥയാണ്. വരുന്നവര്‍ക്ക് മാത്രമല്ല, ഇവിടത്തെ ഉദ്യോഗസ്ഥര്‍ക്കും ഇതേഗതി. ചെറിയ മഴയില്‍പോലും ചോര്‍ന്നൊലിക്കുകയാണ് ഓഫിസ്. മഴപെയ്താല്‍ ഓഫിസ് പ്രവര്‍ത്തനം ആകെ തകിടംമറിയും. ഫയലുകള്‍ മുഴുവന്‍ നനയും. കനത്ത മഴപെയ്താല്‍ ഓഫിസിനകത്തും പുറത്തും ഒരുപോലെ വെള്ളമാകും. ജീവനക്കാര്‍ക്ക് നിന്നുതിരിയാന്‍പോലും സൗകര്യമില്ലാത്ത കെട്ടിടമാണിത്. മഴയില്‍ കുതിര്‍ന്ന് ഏതുനിമിഷവും നിലംപതിക്കാമെന്ന നിലയിലുള്ള കെട്ടിടത്തില്‍ ഭീതിയോടെയാണ് ജീവനക്കാര്‍ കഴിയുന്നത്. 30,000ത്തിലധികം ജനസംഖ്യയുമുള്ള പഞ്ചായത്താണ് ചെറുവത്തൂര്‍. ഒരുമാസം 2000ലധികം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യേണ്ട ഈ പഞ്ചായത്തില്‍ ഒരു വില്ളേജ് ഓഫിസ് മാത്രമാണുള്ളത്. റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറായാണ് വില്ളേജ് ഓഫിസ്. ഇതിനേക്കാള്‍ ജനസംഖ്യ കുറവായ പഞ്ചായത്തുകളില്‍ ഒന്നിലേറെ വില്ളേജ് ഓഫിസ് ഉള്ളിടത്താണ് ചെറുവത്തൂരുകാര്‍ക്ക് ആകെ ഒന്നു മാത്രമുള്ളത്. മഴക്കാലത്ത് പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടെനിന്നാണ് നടത്തേണ്ടത്. ഏറെ പ്രധാനപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഭദ്രമായി സൂക്ഷിക്കാനുള്ള സംവിധാനംപോലും ചെറുവത്തൂരിനില്ല. സംസ്ഥാനത്താകമാനം സര്‍ക്കാര്‍ ഓഫിസുകള്‍ ആധുനികവത്കരിക്കുമ്പോള്‍ ചെറുവത്തൂര്‍ വില്ളേജ് ഓഫിസ് മാത്രം അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുകയാണ്. മഴ വരല്ളേ എന്ന പ്രാര്‍ഥനയുമായാണ് ഇവിടെ ജീവനക്കാര്‍ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.