ശ്രീകണ്ഠപുരം: ഏരുവേശ്ശി പഞ്ചായത്തിലെ മിഡിലാക്കയത്ത് വ്യാഴാഴ്ച രാത്രി കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ വന്‍ നാശം. രണ്ടു വീടുകള്‍ ഭാഗികമായും ഒരു കാലിത്തൊഴുത്ത് പൂര്‍ണമായും തകര്‍ന്നു. നിരവധി കര്‍ഷകരുടെ റബര്‍, വാഴ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിച്ചു. പ്രദേശത്തെ വൈദ്യുതിലൈനുകളും തൂണുകളും പൊട്ടിവീണു. തെക്കുമറ്റത്തില്‍ ജോസിന്‍െറ ഓടും ആസ്ബസ്റ്റോസ് ഷീറ്റും മേഞ്ഞ വീടിന്‍െറ മേല്‍ക്കൂര ഏതാണ്ട് പൂര്‍ണമായും തകര്‍ന്നനിലയിലാണ്. തച്ചിരിക്കല്‍ ജോര്‍ജിന്‍െറ (മണ്ണാപറമ്പില്‍ വക്കച്ചന്‍) വീടിനു സമീപത്തെ കാലിത്തൊഴുത്ത് പൂര്‍ണമായും നിലംപതിച്ചു. തൊഴുത്തിലുണ്ടായിരുന്ന പശുവും കിടാവും അദ്ഭുതകരമായി രക്ഷപ്പെട്ടു. തച്ചിരിക്കല്‍ സ്കറിയയുടെ വീടിനു മുകളില്‍ തേക്കുമരം കടപുഴകിയതിനെ തുടര്‍ന്ന് വീടിനോടുചേര്‍ന്ന കെട്ടിടത്തിന്‍െറ മേല്‍ക്കൂര തകര്‍ന്നു. പുരയിടത്തിലെ മൂന്ന് വന്‍ തേക്കുമരങ്ങളും നിരവധി വാഴകളും നശിച്ചു. തച്ചിരിക്കല്‍ ജോര്‍ജ്, തെക്കുമറ്റത്തില്‍ ജോസ്, തെരുവംകുന്നേല്‍ വത്സമ്മ, വട്ടമറ്റത്തില്‍ ദേവസ്യ എന്നിവരുടെ കൃഷിയിടങ്ങളിലായി 300ഓളം റബര്‍ മരങ്ങളും കടപുഴകി. ആച്ചിക്കല്ളേല്‍ ജോണിന്‍െറ നൂറോളം വാഴകള്‍, തേക്ക്, പ്ളാവ് തുടങ്ങിയ മരങ്ങളും നിലംപൊത്തി. കഴിഞ്ഞമാസവും ഈ പ്രദേശത്തുണ്ടായ കാറ്റില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചിരുന്നു. മലയോരത്ത് ശക്തമായ കാറ്റും കനത്ത മഴയും തുടരുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോസഫ് ഐസക്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ടി.ടി. സ്വപ്ന, ഏരുവേശ്ശി സഹകരണബാങ്ക് പ്രസിഡന്‍റ് ജോസഫ് കൊടുകാപ്പള്ളി, ഏരുവേശ്ശി കൃഷിഭവന്‍ കൃഷി അസി. വി.കെ. ഗോപീദാസന്‍ എന്നിവര്‍ നാശമുണ്ടായ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഏരുവേശ്ശി വില്ളേജ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.