തലശ്ശേരി: പ്ളാസ്റ്റിക് മാലിന്യമുക്ത നഗരമാക്കുന്നതിനൊപ്പം തലശ്ശേരിയെ ലഹരി മുക്തമാക്കാനും തീരുമാനം. നഗരസഭാ ഓഫിസില്‍ ചേര്‍ന്ന പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗമാണ് തലശ്ശേരി നഗരത്തെ ലഹരി മുക്തമാക്കുന്നതിനുള്ള പരിപാടികള്‍ക്ക് രൂപം നല്‍കിയത്. ഇതിന്‍െറ ഭാഗമായി കഞ്ചാവ്, നിരോധിത പാന്‍മസാല ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ എന്നിവ കണ്ടത്തെുന്നതിന് പൊലീസും എക്സൈസും പരിശോധനകള്‍ ശക്തിപ്പെടുത്തും. ഒന്നില്‍ കൂടുതല്‍ തവണ ഇവ പിടിച്ചെടുത്താല്‍ കടകളുടെ ലൈസന്‍സ് നഗരസഭ റദ്ദാക്കും. വിദ്യാലയങ്ങള്‍ക്ക് സമീപത്തെ കടകളില്‍ ഇവ വില്‍ക്കുന്നതിനെതിരെ നോട്ടീസ് നല്‍കും. എക്സൈസിന്‍െറ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി. വിദ്യാലയങ്ങളിലും നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും കാമ്പയിന്‍െറ ഭാഗമായി ബോധവത്കരണ കലാജാഥ നടത്തും. എക്സൈസ് വകുപ്പ് ജില്ലയില്‍ നേരത്തേ അവതരിപ്പിച്ചുവന്ന തെരുവ് നാടകം കലാജാഥയില്‍ അവതരിപ്പിക്കും. ആഗസ്റ്റ് 15ന് ബോധവത്കരണ കാമ്പയിന്‍െറ സമാപനമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പൊതുസ്ഥലങ്ങളിലെ പരസ്യ മദ്യപാനത്തിനെതിരെയും നടപടിയെടുക്കും. കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നിന്‍െറ ഉപയോഗം സമീപകാലത്തായി തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചതായി ചെയര്‍മാന്‍ സി.കെ. രമേശന്‍ പറഞ്ഞു. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയും വ്യാപകമായുണ്ട്. ഇവക്കെതിരെ ശക്തമായ ബോധവത്കരണവുമായി നഗരസഭ മുന്നോട്ടു പോകുമ്പോള്‍ പൊലീസും എക്സൈസും പരിശോധന കര്‍ശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഞ്ചാവു പോലുള്ള മയക്കുമരുന്നുകള്‍ ഒരുകിലോയിലധികം പിടികൂടിയാല്‍ മാത്രമേ ശക്തമായ നടപടിയെടുക്കാന്‍ കഴിയുകയുള്ളൂവെന്ന് എസ്.ഐ സി. ഷാജു പറഞ്ഞു. അതില്‍ കുറഞ്ഞ അളവില്‍ പിടികൂടിയാല്‍ നാമമാത്രമായ പിഴ ഈടാക്കാന്‍ മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ കുറഞ്ഞ അളവിലുള്ള കഞ്ചാവുമായി പിടിയിലാകുന്നവര്‍ പിഴയടച്ച് പുറത്തിറങ്ങി വീണ്ടും വില്‍പന നടത്തുന്നത് പതിവാണ്. പ ലതവണ പിടിക്കപ്പെട്ട് പിഴ അടച്ചാലും കഞ്ചാവ് വിറ്റുകിട്ടുന്ന ലാഭം അതിലേറെയാണ്. മൊത്തമായി കിട്ടാത്തതാണ് നടപടിക്ക് തടസ്സം സൃഷ്ടിക്കുന്നത് -അദ്ദേഹം വ്യക്തമാക്കി. ചെയര്‍മാന്‍ സി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍. ഹരിനന്ദന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. നീമ എന്നിവരും സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. രാഘവന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.