കാഞ്ഞങ്ങാട്: ഉത്തര മലബാറുകാരിയായ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയോട് ജില്ലയുടെ മലയോര മേഖലയില്‍നിന്നും പകര്‍ച്ചപ്പനിയുമായത്തെിയ രോഗികള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത് ഒന്നു മാത്രമാണ്. ‘ദയവായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലത്തെി ദയനീയാവസ്ഥ ഒന്നു കാണണം’. ചികിത്സ തേടിയത്തെുന്നവരുടെ പരാതികള്‍ വെറുതെയല്ളെന്ന് ഇവിടെയത്തെിയാല്‍ അറിയാം. ഒരു ജില്ലാ ആശുപത്രിയാണല്ളോ ഇതെന്നോര്‍ത്ത് ആരുമൊന്ന് മൂക്കത്ത് വിരല്‍വെക്കും. ഒന്നരമാസമായി ജില്ലാ ആശുപത്രിയില്‍ ഫിസിഷ്യനില്ല. മഴ ശക്തമായതോടെ ഡെങ്കി, പകര്‍ച്ചപ്പനി തുടങ്ങിയവയുമായി ആശുപത്രിയിലത്തെുന്നവരെ ഫിസിഷ്യനില്ലാത്തതുകാരണം അഡ്മിറ്റ് ചെയ്യാനാകുന്നില്ല. കഴിഞ്ഞ ദിവസം വെള്ളിക്കോത്ത് അടോട്ടുനിന്ന് പനിയുമായത്തെിയ ഭവിഷ എന്ന പെണ്‍കുട്ടിയെ മംഗളൂരുവിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഗര്‍ഭിണികളാണ് ഫിസിഷ്യനില്ലാത്തതിനാല്‍ ഏറ്റവും സങ്കടാവസ്ഥയിലായത്. ജീവനക്കാരും മറ്റെല്ലാ സംവിധാനങ്ങളും ആശുപത്രിയിലുണ്ടെങ്കിലും ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതിക വിദഗ്ധരില്ല. എം.ആര്‍.ഐ സ്കാന്‍ വിഭാഗത്തിലും ഇതേ അവസ്ഥ. സി.ടി സ്കാന്‍ മാത്രമാണ് ഒരുവിധം പരാതികളില്ലാതെ പ്രവര്‍ത്തിക്കുന്നത്. സോണോഗ്രാം മെഷീന്‍ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ളെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. പലപ്പോഴും സര്‍ജന്മാര്‍ അവധിയില്‍ പോകുന്നതിനാല്‍ മേജര്‍ ഓപറേഷനുകള്‍ ജില്ലാ ആശുപത്രിയില്‍ നടക്കാത്ത അവസ്ഥയാണ്. എല്ലുരോഗ വിദഗ്ധരുള്ളതിനാല്‍ ആ വിഭാഗത്തില്‍ മാത്രം ആളനക്കമുണ്ട്. ബാക്കി മെഡിക്കല്‍ വാര്‍ഡുകളെല്ലാം ആളൊഴിഞ്ഞ നിലയിലാണ്. മെഡിക്കല്‍ വാര്‍ഡില്‍ ആകെ ഏഴു പുരുഷന്മാര്‍ മാത്രമാണുള്ളത്. അനസ്തറ്റിസ്റ്റ് കൂടാതെ 39 ഡോക്ടര്‍മാരാണ് ജില്ലാ ആശുപത്രിയില്‍ വേണ്ടത്. സീനിയര്‍ ഡോക്ടര്‍മാരാണ് ഇപ്പോള്‍ മെഡിക്കല്‍ റെക്കോഡ്സ് ഓഫിസറുടെ ഡ്യൂട്ടി കൂടി ചെയ്യുന്നത്. മറ്റു ജില്ലകളില്‍ നിന്ന് ഡോക്ടര്‍മാരെ സര്‍ക്കാന്‍ നിയമിച്ചെങ്കിലും ആരും മൂന്ന് മാസത്തില്‍ കൂടുതല്‍ ഇവിടെ നില്‍ക്കുന്നില്ളെന്ന് മെഡിക്കല്‍ സൂപ്രണ്ട് സുനിത നന്ദന്‍ പറയുന്നു. ജില്ലക്കാരായ ഡോക്ടര്‍മാരെ നിയമിച്ചാല്‍ മാത്രമേ അത്യാഹിത വിഭാഗമെങ്കിലും പ്രവര്‍ത്തിപ്പിക്കാനാകൂവെന്നാണ് ഡോക്ടറുടെ അഭിപ്രായം. നിരന്തര സമ്മര്‍ദങ്ങളെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യനെ ഇവിടെ നിയമിച്ചിരുന്നു. എന്നാല്‍, ഐ.എം.ഒവിന്‍െറ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കാസര്‍കോട്ടെ ഒരു അനസ്തറ്റിസ്റ്റ് തന്‍െറ ബിസിനസ് നടക്കാത്തതിനാല്‍ ഫിസിഷ്യനെ സ്വാധീനമുപയോഗിച്ച് കാസര്‍കോട്ടേക്കുതന്നെ തിരിച്ചത്തെിച്ചെന്നാണ് ആരോപണം. വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി മന്ത്രി നേരിട്ട് ഇടപെട്ട് വടകരയില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടുകാരനായ ഡോക്ടറെ നിയമിച്ചെങ്കിലും ഇതുവരെയായി ഇവിടെ ജോയിന്‍റ് ചെയ്തിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും മറ്റും ഉള്‍പ്പെടുത്തി ആശുപത്രി വികസന സമിതി നിലവിലുണ്ടെങ്കിലും പ്രവര്‍ത്തനം നിശ്ചലമാണ്. ഫിസിഷ്യന്‍ ഇല്ലാത്തതിനാല്‍ പനിയുമായി എത്തുന്നവരെ ഇപ്പോള്‍ പരിയാരത്തേക്കും മംഗളൂരുവിലേക്കും പറഞ്ഞുവിടുകയാണ്. മണിക്കൂറുകള്‍ യാത്ര ചെയ്ത് മലയോര മേഖലയില്‍ നിന്നും മറ്റും ചികിത്സതേടി എത്തുന്നവര്‍ നിരാശരാവുകയാണ്. ആരോഗ്യമന്ത്രി തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് പരിഹാരം കാണണമെന്ന് രോഗികള്‍ അഭ്യര്‍ഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.