ആലക്കോട്: മലയോരത്ത് മഴയില്‍ വൈതല്‍മല അടിവാരത്തെ കാപ്പിമല വൈതല്‍കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടി. വൈതല്‍കുണ്ടിലെ ചീരക്കുടി കുഞ്ഞപ്പന്‍െറ പറമ്പില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഉരുള്‍പൊട്ടിയത്. ഒഴുകിയത്തെിയ കല്ലും മണ്ണും വീണ് കുഞ്ഞപ്പന്‍െറ വീട് തകര്‍ന്നു. നേരത്തേ നടന്ന ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇവിടെ ഉണ്ടായിരുന്നവരെ മാറ്റിപാര്‍പ്പിച്ചിരുന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുഞ്ഞപ്പന്‍, ഭാര്യ കുഞ്ഞുമോള്‍, മകന്‍ സുരേന്ദ്രന്‍ എന്നിവര്‍ ആലക്കോട് അരങ്ങത്തെ ബന്ധുവീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. ജാതി, കൊക്കോ, കവുങ്ങ്് തുടങ്ങിയ വിളകള്‍ നശിച്ചു. സമീപത്തെ ചെങ്ങരയില്‍ തങ്കപ്പന്‍, കോനാല്‍ റെജി, ചീരക്കുടി സാലു തുടങ്ങിയവര്‍ക്കും കനത്ത കൃഷിനാശം നേരിട്ടു. വ്യാഴാഴ്ച രാവിലെ ആളുകള്‍ കൃഷിയിടങ്ങളില്‍ എത്തിയപ്പോഴാണ് രാത്രിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ അറിയുന്നത്. പഞ്ചായത്ത്, റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. തോരാതെ പെയ്യുന്ന മഴയില്‍ ഇനിയും ഉരുള്‍പൊട്ടലുണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.