എന്തരോ മഹാനുഭാവലു...

പയ്യന്നൂര്‍: അയോധ്യ ഓഡിറ്റോറിയത്തിലെ സദസ്സിന് മുന്നില്‍ പ്രമുഖ സംഗീതജ്ഞന്‍ മഹാരാജപുരം രാമചന്ദ്രന്‍ ശ്രീരാഗത്തില്‍ പ്രസിദ്ധകൃതി എന്തരോ മഹാനുഭാവലു... പാടി മുഴുമിച്ചപ്പോള്‍ തുരീയം സംഗീതോത്സവത്തിന്‍െറ 24ാം ദിനം ധന്യമായി. ആസ്വാദക മനസ്സില്‍ ഒരായിരം രാഗ വിളക്കുകളുടെ സ്വര്‍ണപ്രഭ. കാനഡ രാഗത്തില്‍ വര്‍ണം പാടിയാണ് തുടങ്ങിയത്. തുടര്‍ന്ന് ഹംസധ്വനിയില്‍ അഭീഷ്ട വരദായിനി.., ആരഭിയില്‍ നരസിംഹ മാമവ.., പന്തുവരാളിയില്‍ പരിപാലയ നരസിംഹ... തുടങ്ങിയ കീര്‍ത്തനങ്ങള്‍ ഒഴുകിയത്തെി. വൃന്ദാവനസാരംഗി, സാവേരി, കല്യാണി തുടങ്ങിയ രാഗങ്ങളിലൂടെ അനായാസേന സഞ്ചരിച്ചപ്പോള്‍ തുരീയം വേദി വിഭവസമൃദ്ധം. എം.ആര്‍. ഗോപിനാഥ് (വയലിന്‍), ശ്രീമുഷ്ണം രാജാറാവു (മൃദംഗം), വൈക്കം ഗോപാലകൃഷ്ണന്‍ (ഘടം), ബംഗളൂരു രാജശേഖരന്‍ (മുഖര്‍ ശംഖ്) എന്നിവരുടെ സാന്നിധ്യം കച്ചേരിയെ ഭാവദീപ്തമാക്കി. വ്യാഴാഴ്ച സി.വി. ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. പോത്താങ്കണ്ടം ആനന്ദ ഭവനത്തിന്‍െറ 13ാം സംഗീതോസവത്തിന്‍െറ 25ാം ദിവസമായ വെള്ളിയാഴ്ച യു.പി. രാജുനാഗമണിയുടെ മാന്‍ഡൊലിന്‍ കച്ചേരിയാണ്. കെ. ബാലചന്ദ്രന്‍ മുഖ്യാതിഥിയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.