കണ്ണൂര്‍: മഹാത്മജിയുടെ അറുപത്തിയെട്ടാം രക്തസാക്ഷിത്വ ദിനം സമാധാന സന്ദേശവുമായി ജില്ലയിലെങ്ങും ആചരിച്ചു. സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിദ്യാലയങ്ങളുടെയും ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനകളും പ്രാര്‍ഥനാ സദസ്സുകളും വിവിധ പരിപാടികളും നടന്നു. കണ്ണൂര്‍ പീസ് ഫോറത്തിന്‍െറയും മദ്യനിരോധന സമിതി ജില്ലാ കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ ശിക്ഷക് സദനില്‍ നടന്ന ഗാന്ധി സ്മൃതിദിനം ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ ഉദ്ഘാടനം ചെയ്തു. ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് സമാധാന സന്ദേശം നല്‍കി. തുടര്‍ന്ന് യുവജന സംവാദവും നടന്നു. പീസ് ഫോറം ചെയര്‍മാന്‍ ഫാ. ഡോ. സ്കറിയ കല്ലൂര്‍, ടി.പി.ആര്‍. നാഥ്, ഷാജു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ഗാന്ധി സ്മൃതി സംഗമം ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് തൈത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗാന്ധിസ്മൃതി സംഗമം ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ. ടി.ഒ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. മഹാത്മാ മന്ദിരത്തില്‍ ഗാന്ധി സെന്‍റിനറി മെമ്മോറിയല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി പ്രണാമം, നൂല്‍നൂല്‍പ്പ്, മഹാത്മാ ഭജനാവലി, ഗാന്ധിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം എന്നിവ നടന്നു. വൈകീട്ട് നടന്ന പൊതുസമ്മേളനം ഡോ. പി.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍െറ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 68ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍ രക്തസാക്ഷിത്വ ദിന സന്ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.