തലശ്ശേരി: മനോജ് വധക്കേസില്‍ പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയതോടെ ഹൈകോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സി.പി.എം നേതൃത്വം യു.എ.പി.എ കരിനിയമത്തിനെതിരായ വാദം രൂപപ്പെടുത്തുന്നു. യു.എ.പി.എ ഉപയോഗിച്ചുള്ള രാഷ്ട്രീയവേട്ട അവസാനിപ്പിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഹൈകോടതിയില്‍ ഉന്നയിക്കുക. നിരപരാധികളെ കേസില്‍ കുടുക്കാനും രാഷ്ട്രീയ പകപോക്കലിനും ഇടയാക്കുകയാണ് ഈ നിയമമെന്ന് ബോധിപ്പിക്കും. കേസില്‍ 20ാം പ്രതിയായ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനനെതിരെ യു.എ.പി.എ 19ാം വകുപ്പാണ് സി.ബി.ഐ ചേര്‍ത്തത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് മധുസൂദനന്‍ കീഴടങ്ങി. എന്നാല്‍, 2015 ജൂലൈയില്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ മധുസൂദനനെതിരായ ആക്ഷേപം ശരിയല്ളെന്ന് കോടതി കണ്ടത്തെി. തുടര്‍ന്ന് ജാമ്യം ലഭിച്ചു. എന്നാല്‍, ജയരാജന്‍െറ കാര്യത്തില്‍ ഈ സാധ്യതകള്‍ സി.പി.എം കാണുന്നില്ല. ഇതാണ് അപ്പീലുമായി മുന്നോട്ടുപോകാന്‍ കാരണം. ആര്‍ക്കെതിരെയും ആക്ഷേപമുയര്‍ന്നാല്‍ യു.എ.പി.എ ചുമത്താം, 180 ദിവസം ജയിലിലടക്കാം എന്ന രീതി പ്രോത്സാഹിപ്പിക്കേണ്ടതല്ളെന്ന് ജയരാജന്‍െറ അഭിഭാഷകന്‍ കെ. വിശ്വന്‍ പറഞ്ഞു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട ജാഗ്രത സുപ്രീംകോടതി ഊന്നിപ്പറഞ്ഞിട്ടുണ്ട്. യു.എ.പി.എ 43 ഡി (നാല്) പ്രകാരം മുന്‍കൂര്‍ ജാമ്യമനുവദിക്കേണ്ടതില്ല. കോടതിയുടെ മുന്നിലത്തെിയ ആരോപണങ്ങളും അന്വേഷണസംഘം കണ്ടത്തെിയ തെളിവുകളും പരിശോധിച്ച് യു.എ.പി.എയുടെ പരിധിയില്‍ പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് കോടതിയുടെ ഉത്തരവാദിത്തം. അന്വേഷണ സംഘത്തിന്‍െറ കേവലമായ ആരോപണങ്ങളാല്‍ നയിക്കപ്പെടേണ്ടതല്ല കോടതി വിധികള്‍ എന്നാണ് ഇതുസംബന്ധിച്ച് വന്ന വിധികളെല്ലാം ഊന്നിപ്പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതികളുടെ ഭാരിച്ച ഉത്തരവാദിത്തവും പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്തവും സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മനോജ് വധക്കേസില്‍ വസ്തുതകള്‍ അറിയാന്‍ കോടതി കേസ് ഡയറി പരിശോധിക്കണമെന്ന വാദം ഉയര്‍ത്തിയെങ്കിലും അതിന് നടപടികളുണ്ടായില്ല. കേസ് ഡയറി പരിശോധിക്കല്‍ സാമാന്യനീതി ഉറപ്പുവരുത്തലാണെങ്കിലും ഈ കേസില്‍ അതുണ്ടായില്ളെന്നാണ് ഹരജിക്കാരുടെ നിലപാട്. ഈ വിശദാംശങ്ങള്‍ വെച്ചാണ് ഹരജിയുടെ അപ്പീല്‍ എന്ന നിലയില്‍ ഹൈകോടതിയെ സമീപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.