കണ്ണൂര്‍: വളപട്ടണം പുഴയില്‍ മണല്‍ വാരലിന് അനുവദിച്ച പാരിസ്ഥിതികാനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ജലനിരപ്പിനു കീഴില്‍ മണല്‍ വാരല്‍ നിയമവിരുദ്ധമാണെന്നും വളപട്ടണം പുഴയില്‍ അടിയന്തരമായി ഖനനം നിര്‍ത്തിവെക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. മണല്‍ഖനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പാമ്പുരുത്തി ദ്വീപിനു സമീപത്തെ മൂന്നു പഞ്ചായത്തുകള്‍ക്ക് നോട്ടീസയക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. പാമ്പുരുത്തി ദ്വീപ് നിവാസി എം.പി. മുഹമ്മദ് കുഞ്ഞി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കേണ്ട ജില്ലാ കലക്ടര്‍ തന്നെ മണല്‍വാരല്‍ അനുവദിച്ചാല്‍ എങ്ങനെ നിയമം നടപ്പാവുമെന്നും കോടതി ആരാഞ്ഞു. നേരത്തേ പരിസ്ഥിതി ആഘാത പഠനം നടത്താതെ പുഴകളില്‍നിന്ന് മണല്‍ ഖനനം പാടില്ളെന്ന വിധി നടപ്പാക്കുന്നതിന്‍െറ ഭാഗമായി 2014 മാര്‍ച്ച് 27 മുതല്‍ ജില്ലയില്‍ മണല്‍ വാരല്‍ നിരോധിച്ചിരുന്നു. കടവുകളില്‍നിന്ന് സാന്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നിരോധം നീക്കി ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ഉത്തരവിറക്കിയത്. സ്റ്റേറ്റ് എന്‍വയണ്‍മെന്‍റ് ഇംപാക്ട് അസസ്മെന്‍റ് അതോറിറ്റിയുടെയും മന്ത്രിസഭാ യോഗ തീരുമാനത്തിന്‍െറയും അടിസ്ഥാനത്തിലായിരുന്നു ഇത്. പാമ്പുരുത്തി ദ്വീപിന്‍െറ ഭാഗമായുള്ള പല തുരുത്തുകളും ഇല്ലാതാകുമെന്നും പ്രദേശത്തിന്‍െറ ജൈവ ഘടനയില്‍ തന്നെ മാറ്റമുണ്ടാകുമെന്നും പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. ജലനിരപ്പിനു താഴെനിന്ന് മണല്‍ വാരരുതെന്ന് ഹരിത ട്രൈബ്യൂണല്‍ നേരത്തേ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, കലക്്ടറുടെ ഉത്തരവില്‍ ദ്വീപില്‍നിന്ന് 500 മീറ്റര്‍ പരിധിക്കുപുറത്ത് പുതിയ കടവുകള്‍ നിര്‍ദേശിച്ചാല്‍ അനുമതി നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇത് പാലിക്കപ്പെട്ടിട്ടില്ളെന്നും പ്രദേശവാസികള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.