കണ്ണൂര്‍: ജില്ലയിലെ വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗം നിര്‍ദേശിച്ചു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പന നടക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് നിര്‍ദേശം. എക്സൈസ് വകുപ്പിന്‍െറ ഷാഡോ ടീമിന്‍െറ നേതൃത്വത്തിലായിരിക്കും പരിശോധന. ആവശ്യമായ സ്ഥലങ്ങളില്‍ റെയ്ഡും മറ്റ് നടപടികളും സ്വീകരിക്കാനും തീരുമാനിച്ചു. കൂത്തുപറമ്പ്, ചെറുവാഞ്ചേരി മേഖലയില്‍ നാടന്‍ ചാരായത്തിന്‍െറയും മാഹി മദ്യത്തിന്‍െറയും വില്‍പന നടക്കുന്നതായി പരാതി ഉയര്‍ന്നു. ഇക്കാര്യങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ എക്സൈസിന് നിര്‍ദേശം നല്‍കി. 2015 ഡിസംബറില്‍ ജില്ലയില്‍ 109 അബ്കാരി കേസുകള്‍ എടുത്തതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.വി. സുരേന്ദ്രന്‍ പറഞ്ഞു. 667 തവണ മദ്യഷാപ്പുകളും 29 തവണ ബിയര്‍, വൈന്‍ പാര്‍ലറുകളും പരിശോധിച്ചു. 288 ലിറ്റര്‍ വിദേശ മദ്യവും 287 ലിറ്റര്‍ മാഹി മദ്യവും 25 ലിറ്റര്‍ ചാരായവും പിടികൂടി. 1355 ലിറ്റര്‍ വാഷും റെയ്ഡുകളില്‍ പിടിച്ചു. 2.76 കിലോഗ്രാം കഞ്ചാവും 2.6 ഗ്രാം ബ്രൗണ്‍ ഷുഗറും പിടികൂടിയതായും അറിയിച്ചു. എ.ഡി.എം ഒ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ പി.കെ. ശ്യാമള ടീച്ചര്‍, പേരാവൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. പ്രസന്ന, കൂത്തുപറമ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ. അശോകന്‍, ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ടി. റോസമ്മ, ജോണ്‍സണ്‍ പി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.