എം.സി.സിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

തലശ്ശേരി: കോടിയേരി മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ (എം.സി.സി) സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നു. രോഗികളെ സന്ദര്‍ശിക്കാനത്തെുന്നവരുടെ തിരക്കു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഫെബ്രുവരി ഒന്നുമുതല്‍ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, റീജനല്‍ കാന്‍സര്‍ സെന്‍റര്‍ എന്നീ സ്ഥാപനങ്ങളിലേതിന് സമാനമായ രീതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. രോഗികളുടെ പരിചരണത്തിനും മികച്ച സേവനം ഉറപ്പാക്കുന്നതിനുമായി ഇനി മുതല്‍ രോഗികളുടെ കൂടെ ഒരാള്‍ക്ക് മാത്രമാവും അകത്തേക്ക് പ്രവേശം. കിടത്തി ചികിത്സയിലുള്ള രോഗികളെ വൈകീട്ട് നാല് മുതല്‍ ആറ് വരെ മാത്രമേ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളൂ. ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ ഒരേസമയം ഒന്നിലധികം സന്ദര്‍ശകരെ ഒരു കാരണവശാലും അനുവദിക്കില്ല. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെയും ഐ.സി.യുവിലുള്ള രോഗികളെയും സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല. ഓഫിസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് ആശുപത്രിയില്‍ വരുന്നവര്‍ സെക്യൂരിറ്റി ജീവനക്കാരുടെ അനുമതിയോടെ മാത്രം അകത്ത് പ്രവേശിക്കണമെന്നും അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.