വിമാനത്താവള പദ്ധതി പ്രദേശത്തെ സ്ഫോടനം: കാരയില്‍ നാശനഷ്ടം 87 വീടുകള്‍ക്ക്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് കല്ല് ശേഖരിക്കുന്നതിന് വ്യാഴാഴ്ച വെടിമരുന്നുപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ സമീപ പ്രദേശമായ കാരയില്‍ 87 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്കെടുപ്പ്. വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിച്ചതിനാല്‍ മുമ്പ് 13 വീടുകള്‍ക്ക് നാശം സംഭവിച്ചിരുന്നു. വീണ്ടും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി നാട്ടുകാര്‍ കാരയിലെ പ്രധാന കവാടത്തിലത്തെി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസും കിയാല്‍ ഉദ്യോഗസ്ഥരും സ്ഥലത്തത്തെി നടത്തിയ ചര്‍ച്ചയില്‍ ഇന്ന് രാവിലെ വീടുകള്‍ പരിശോധിച്ച് നഷ്ടം വിലയിരുത്താന്‍ തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഉപരോധം അവസാനിപ്പിച്ചെങ്കിലും 87 വീടുകള്‍ക്ക് ക്ഷതം സംഭവിച്ചെന്ന് മനസ്സിലായതോടെ പദ്ധതി പ്രദേശത്തേക്ക് വാഹനങ്ങള്‍ കടത്തിവിടാന്‍ നാട്ടുകാര്‍ തയാറായില്ല. തുടര്‍ന്ന് ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ കെ.പി. ജോസിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി വീടുകളുടെ പരിശോധന ആരംഭിക്കുകയായിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാതെ പദ്ധതി പ്രദേശത്ത് വാഹനങ്ങള്‍ കടത്തിവിടില്ളെന്ന് നാട്ടുകാര്‍ ശഠിച്ചു. തുടര്‍ന്ന് വൈകീട്ട് പരിസര പ്രദേശത്ത് നടന്ന യോഗത്തില്‍ ഒട്ടേറെ വീടുകള്‍ക്ക് നാശം സംഭവിച്ചതിനാല്‍ വീടുകളുടെ നഷ്ടം കണക്കാക്കുന്നതിന് ഏറെ ദിവസം വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ നഷ്ടം കണക്കാക്കി ഫെബ്രുവരി എട്ടിന് മുമ്പ് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും 10ന് മുമ്പ് കലക്ടറെ പങ്കെടുപ്പിച്ച് യോഗം ചേരാനും 15ന് മുമ്പ് കിയാല്‍ നഷ്ടപരിഹാര സംഖ്യ കലക്ടര്‍ക്കു നല്‍കാനും തീരുമാനമായി. കേടുപാട് സംഭവിച്ച വീടുകള്‍ക്ക് ഫെബ്രുവരി 25ന് മുമ്പ് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് കിയാല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ നാട്ടുകാര്‍ സമരം പിന്‍വലിക്കുകയും തടഞ്ഞിട്ട വാഹനങ്ങള്‍ പദ്ധതി പ്രദേശത്തേക്ക് കടത്തിവിടുകയും ചെയ്തു. കല്ളേരിക്കരയിലെ പുനരധിവാസ സ്ഥലത്ത് നിര്‍മിച്ച മുഴുവന്‍ വീടുകള്‍ക്കും ക്ഷതം സംഭവിച്ചു. ഈ സ്ഥലത്തിന് മുന്‍വശം അഞ്ചരക്കണ്ടി റോഡരികിലെ നിരവധി വീടുകള്‍ക്കും കാര അമ്പലത്തിനു സമീപത്തെ വീടുകള്‍ക്കും സ്ഫോടനം നടന്നതിന് ഒരു കിലോമീറ്ററോളം മാറിയുള്ള വീടുകള്‍ക്കുമാണ് നാശനഷ്ടം സംഭവിച്ചത്. ഫെബ്രുവരി 25ന് നഷ്ടപരിഹാരം ലഭിക്കാത്തപക്ഷം പദ്ധതി പ്രദേശത്ത് ഒരു വാഹനവും കടത്തിവിടില്ളെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. ചര്‍ച്ചക്ക് സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. പുരുഷോത്തമന്‍, ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ കെ.പി. ജോസ്, കിയാല്‍ പി.ആര്‍.ഒ പി. അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.