കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ 50 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായുള്ള പഠന റിപ്പോര്‍ട്ട് ഞായറാഴ്ച കലക്ടര്‍ക്ക് സമര്‍പ്പിക്കും. കേരള ഇന്‍റസ്ട്രിയല്‍ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സല്‍ട്ടന്‍സി ഓര്‍ഗനൈസേഷനാണ് (കിറ്റ്കോ) നിര്‍വഹണ ചുമതല. നബാര്‍ഡിന്‍െറ സാമ്പത്തിക സഹായത്തോടെയാണ് ആറളം ആദിവാസി പുനരധിവാസ മേഖലയുടെ മുഖഛായ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ മുന്‍¥ൈക എടുത്ത് ആദിവാസി പുനരധിവാസ മിഷന്‍െറ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്നത്. ആറളത്ത് നടപ്പാക്കേണ്ട വികസന പദ്ധതികള്‍ മന്ത്രിമാരും വകുപ്പ് മേധാവികളും ചേര്‍ന്ന് തയാറാക്കി മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. പാലങ്ങള്‍, റോഡുകള്‍, വിവിധ ഓഫിസ് കെട്ടിടങ്ങള്‍, ഹോസ്റ്റല്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം, റോഡുകള്‍ എന്നിവ നിര്‍മിക്കുന്നതാണ് ആദ്യ ഘട്ട പദ്ധതി വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ വി. ബാലകിരണ്‍ ആറളം ഫാം സന്ദര്‍ശിച്ച ശേഷം വിവിധ വകുപ്പ് മേധാവികളുമായും ഉദ്യോഗസ്ഥരുമായും പലവട്ട ചര്‍ച്ചകളും നടത്തിയിരുന്നു. ആറളം ആദിവാസി പുനരധിവാസ മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്നും 50 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ട് ഞായറാഴ്ച സമര്‍പ്പിക്കുമെന്നും ടി.ആര്‍.ഡി.എം (ട്രൈബല്‍ റീസെറ്റില്‍മെന്‍റ് ആന്‍ഡ് ഡവലപ്മെന്‍റ് മിഷന്‍) ആറളം സൈറ്റ് മാനേജര്‍ പി.പി. ഗിരീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. വളയഞ്ചാലില്‍ പത്ത് കോടി ചെലവിട്ടാണ് പാലം നിര്‍മിക്കുന്നത്. കൂടാതെ ഓടംതോട്, പതിമൂന്നാം ബ്ളോക്കില്‍നിന്ന്-വിയറ്റ്നാമിലേക്കുള്ള റോഡിലും പാലങ്ങള്‍ നിര്‍മിക്കും. പുനരധിവാസ മേഖലയിലെ അഞ്ച് ബ്ളോക്കുകളില്‍ കമ്യൂണിറ്റി ഹാളുകള്‍, ഹോമിയോ ആശുപത്രിക്ക് ഒ.പി കെട്ടിടം, നിലവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം, ആറളം ഫാം ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് പര്യാപ്തമായി കെട്ടിടം, ഹൈസ്കൂളിനോടനുബന്ധിച്ച് ബോയ്സ് ഹോസ്റ്റല്‍ കെട്ടിടം, കൃഷി ഭവന്‍-മൃഗ സംരക്ഷണ വകുപ്പ്-മില്‍ക്ക് കലക്ഷന്‍ സെന്‍റര്‍ കെട്ടിടങ്ങള്‍, ടി.ആര്‍.ടി.എം ഓഫിസ് സമുച്ചയം, വിവിധ റോഡുകളുടെ ടാറിങ് എന്നിവയാണ് നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.