മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് കല്ലുശേഖരിക്കുന്നതിനായി വെടിമരുന്ന് ഉപയോഗിച്ചു നടത്തിയ സ്ഫോടനത്തില്‍ സമീപ പ്രദേശത്തെ വീടുകള്‍ക്ക് വീണ്ടും നാശം. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ കാരയിലെ ഒന്നാം ഗേറ്റില്‍ ഉപരോധം ഏര്‍പ്പെടുത്തി വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞു. വ്യാഴാഴ്ച വൈകി നടത്തിയ സ്ഫോടനത്തിലാണ് കാര, കല്ളേരിക്കര മേഖലയിലെ 13 വീടുകള്‍ക്ക് ക്ഷതം സംഭവിച്ചത്. ഒന്നാം ഗേറ്റിനു മുന്‍ വശത്തുള്ള കാരയിലെ പൊനോന്‍ ഗോവിന്ദന്‍, പി.കെ. പ്രകാശന്‍, കെ.കെ. പത്മിനി, അമ്പലത്തിനടുത്തുള്ള കെ.കെ. ഭാസ്കരന്‍ നമ്പൂതിരി, പുനരധിവാസ പ്രദേശത്തു കല്ളേരിക്കരയില്‍ നിര്‍മിച്ച വെള്ളുവ കുഞ്ഞിരാമന്‍ നമ്പ്യാര്‍, പി.കെ. ലീല, പി. കമല, പി.കെ. ജാനകി, പി. ജാനകി, പി. ലക്ഷ്മി, പി. രാജന്‍, വെള്ളുവ ഗോവിന്ദന്‍ നമ്പ്യാര്‍, വെള്ളുവ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവരുടെ വീടുകള്‍ക്കാണ് ക്ഷതം സംഭവിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കാരയിലെ വിമാനത്താവളത്തിന്‍െറ ഒന്നാം ഗേറ്റ് ഉപരോധിച്ച് വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചു. മാസങ്ങള്‍ക്കു മുമ്പ് കരിങ്കല്ലു ശേഖരിക്കാന്‍ ശക്തമായ സ്ഫോടനം നടത്തിയപ്പോള്‍ നിരവധി വീടുകള്‍ക്ക് കേടുപാടു സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.