പരിയാരം പ്രക്ഷോഭത്തിന് പിന്തുണയുമായി ഉപവാസം

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമിതി കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസം പിന്നിട്ടു. ജനകീയ സമിതി ജില്ലാ സെക്രട്ടറി ഇ. മനീഷിന്‍െറ നിരാഹാരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച ജനകീയ ഉപവാസവും നടന്നു. മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്‍റ് എം. മുകുന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ കോരമ്പത്തേ് അധ്യക്ഷത വഹിച്ചു. കെ.ടി. ശ്രീധരന്‍, മൊയ്തു താഴത്ത്, മുണ്ടേരി ബാലകൃഷ്ണന്‍, പ്രഫ. ജമാലുദ്ദീന്‍, വി. ദേവദാസ്,പി.പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. നിരാഹാരത്തെ തുടര്‍ന്ന് അവശനിലയിലായി സമരപ്പന്തലില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോ. ഡി. സുരേന്ദ്രനാഥ് ഡിസ്ചാര്‍ജിനുശേഷം വീണ്ടും സമരപന്തലിലത്തെി. അദ്ദേഹത്തിന് സഹപ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ജനകീയ സമിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കെ.വി. മനോഹരന്‍, പി. രാധാകൃഷ്ണന്‍, എം. രത്നകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.