വെള്ളറ കോളനി സമരം ഒത്തുതീര്‍പ്പായി

കേളകം: കണിച്ചാര്‍ പഞ്ചായത്തിലെ വെള്ളറ കോളനിയില്‍ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ആര്‍.എസ്.പി (യു)വിന്‍െറ നേതൃത്വത്തില്‍ 19 ദിവസമായി തുടര്‍ന്ന നിരാഹാര സത്യഗ്രഹ സമരം ജില്ലാ കലക്ടര്‍ സമരസമിതി നേതാക്കളും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, കെ.കെ. രാഗേഷ് എം.പി, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി. കൃഷ്ണന്‍, സമരസമിതി ചെയര്‍മാനും ആര്‍.എസ്.പി (യു) ജില്ലാ സെക്രട്ടറിയുമായ വി.ഡി. ബിന്‍േറാ, ഭൂസമര സമിതി നേതാക്കളായ ടി.കെ. വിജയന്‍, മുഹമ്മദ് ഷാഫി, ഒടുക്കന്‍ അരുവിക്കല്‍, രമേശന്‍ അരുവിക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോളനിയിലെ കുടുംബങ്ങളുടെ കൈവശഭൂമിക്ക് ഈ മാസം 31നകം കൈവശരേഖ നല്‍കും. വീടുകളില്‍ വൈദ്യുതി, റോഡ്, കുടിവെള്ളം എന്നിവക്കായി എസ്റ്റിമേറ്റ് തയാറാക്കി പ്രത്യേക ഫണ്ട് ലഭ്യമാക്കും. ഒമ്പത് കുടുംബങ്ങള്‍ക്ക് രണ്ട് ദിവസത്തിനകം റേഷന്‍ കാര്‍ഡ് നല്‍കും. ഒമ്പത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. കോളനി വീടുകളില്‍ അരി, പോഷകാഹാരം എന്നിവ എത്തിക്കും. കോളനിവാസികള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസം, കോളനിയില്‍ കമ്യൂണിറ്റി ഹാള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കും. കലക്ടര്‍ രണ്ടാം തവണയാണ് സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്. മുമ്പ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ധാരണയിലത്തെിയതോടെ നിരാഹാര സത്യഗ്രഹം നടത്തിയിരുന്ന ബാലന്‍ വാഴക്കാടന്‍, മധു അരുവിക്കല്‍ തുടങ്ങിയവര്‍ സമരം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.