വളപട്ടണം: ടൗണ്‍സ്പോര്‍ട്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എ.കെ. കുഞ്ഞിമായന്‍ ഹാജി സ്മാരക സ്വര്‍ണ കപ്പിനും ലക്ഷം രുപ ഷെര്‍ലോണ്‍ പ്രൈസ് മണിക്കുമുള്ള 27ാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് തുടങ്ങി. വളപട്ടണം പഞ്ചായത്ത് ഫ്ളഡ്ലിറ്റ് മിനി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി തൃശൂര്‍ പൊലീസ് അക്കാദമി കമാന്‍ഡന്‍റ് യു. ഷറഫലി ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്‍റ് ടി.വി. അബ്ദുല്‍ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. കമാന്‍ഡോ പി.വി. മനേഷിനെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാനകളരിപ്പയറ്റ് മത്സരത്തില്‍ സ്വര്‍ണം നേടിയ വളപട്ടണം സ്വദേശികളായ മുഹമ്മദ് സിനാന്‍, ടി.പി. സച്ചിന്‍ എന്നിവര്‍ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.പി. മുഹമ്മദ് അശ്രഫ് ഉപഹാരം നല്‍കി.തുടര്‍ന്ന് നടന്ന ഉദ്ഘാടന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കരീബിയന്‍ സ്പോര്‍ട്ടിങ് തളിപ്പറമ്പ്, അഭിലാഷ് എഫ്.സി പാലക്കാടിനെ പരാജയപ്പെടുത്തി. തിങ്കളാഴ്ച എം.ആര്‍.സി എഫ്.സി എടാട്ടുമ്മല്‍ പവര്‍ ഡിപ്പോ ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാടിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.