കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളെച്ചൊല്ലി കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. ചര്‍ച്ചക്കിടെ യോഗം മുഴുമിപ്പിക്കാതെ മേയര്‍ ഇറങ്ങിപ്പോയെന്ന് ആരോപിച്ച് പ്രതിപക്ഷ കൗണ്‍സിലമാര്‍ ബഹളംവെച്ചു. അതേസമയം, മുഴുവന്‍ അജണ്ടകളും പൂര്‍ത്തിയാക്കിയശേഷമാണ് യോഗം അവസാനിപ്പിച്ചതെന്നാണ് മേയര്‍ പറയുന്നത്. മേയര്‍ ഇടതുപക്ഷത്തും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഒന്നൊഴികെ മറ്റെല്ലാം യു.ഡി.എഫിലും നിലകൊള്ളുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണസ്തംഭനത്തിന് അയവുവന്നിട്ടില്ളെന്നത് അടിവരയിട്ടാണ് കൗണ്‍സില്‍ യോഗം സമാപിച്ചത്. 2016-17 വര്‍ഷത്തേക്കുള്ള പദ്ധതി ആസൂത്രണ കലണ്ടര്‍ രൂപവത്കരിക്കുന്നതായിരുന്നു പ്രധാന അജണ്ട. ഒന്നാം അജണ്ടയായി ഇതു ചര്‍ച്ചക്കുവന്നപ്പോള്‍ തന്നെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഭരണസമിതിക്കെതിരെ ശബ്ദമുയര്‍ത്തി. ആരോപണങ്ങളില്‍ മിക്കവയും മേയര്‍ക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായിരുന്നു. രണ്ടരമാസം പിന്നിട്ടിട്ടും ഓഫിസ് നവീകരണത്തിനു പോലും സാധിച്ചിട്ടില്ളെന്നും സ്ഥിരം സമിതി അധ്യക്ഷന്മാര്‍ക്ക് ഇരിക്കുന്നതിനുള്ള കസേരകള്‍ പോലും ലഭ്യമല്ളെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇനിയും ഈനില തുടരുകയാണെങ്കില്‍ നഗരസഭാ ഓഫിസിന് പുറത്ത് ടെന്‍ഡ് കെട്ടി പ്രവര്‍ത്തിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ സി. സമീര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. ടി.ഒ. മോഹനന്‍ എന്നിവര്‍ പറഞ്ഞു. ഓഫിസ് നവീകരണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും നടപടികള്‍ തുടരുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. ടെന്‍ഡര്‍ നല്‍കിയിട്ട് ആരും പങ്കെടുത്തില്ളെന്നും പുതിയ ടെന്‍ഡര്‍ നല്‍കുമെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. ദേശീയപാതയും മറ്റും തകര്‍ന്നതും കുടിവെള്ളം പാഴായതുമെല്ലാം മേയര്‍ പോയി നോക്കുന്നതിനെയും കൗണ്‍സിലര്‍മാര്‍ വിമര്‍ശിച്ചു. മേയര്‍ രാഷ്ട്രീയം കളിക്കുകയാണ്. കോര്‍പറേഷനുള്ളിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ളെന്നും സോണല്‍ ഓഫിസുകള്‍ നിശ്ചലമായിരിക്കുകയാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഇതിനിടെ കക്കാട് ടൗണില്‍ ഓട്ടോ ടാക്സി സ്റ്റാന്‍ഡിന് അനധികൃതമായി അനുമതി നല്‍കിയെന്ന് ആരോപിച്ച് കൗണ്‍സിലര്‍ ബഹളംവെച്ചു. എന്നാല്‍, ഇതിന് അനുമതി നല്‍കിയില്ളെന്ന് മേയര്‍ പറഞ്ഞു. തുടര്‍ന്ന് യോഗം അവസാനിപ്പിച്ച് മേയര്‍ പോവുകയായിരുന്നു. എന്നാല്‍, നാലാമത്തെ അജണ്ട വായിക്കാനുണ്ടെന്നും യോഗം അവസാനിപ്പിച്ചു പോകുന്നത് ശരിയല്ളെന്നും പറഞ്ഞ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തിനുശേഷവും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.