100 പൊതുകുളങ്ങള്‍ നവീകരിക്കും

കണ്ണൂര്‍: ജില്ലയില്‍ ഓപറേഷന്‍ അനന്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ചെട്ട്യാര്‍കുളം, പ്രവൃത്തി പുരോഗമിക്കുന്ന ആനക്കുളം, വലിയ കുളം എന്നിവ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മത്തേ സന്ദര്‍ശിച്ചു. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന്‍െറ ഭാഗമായിരുന്നു സന്ദര്‍ശനം. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, സബ് കലക്ടര്‍ നവജോത് ഖോസ, അസി. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.കെ. സുധീര്‍ ബാബു, സി.എം. ഗോപിനാഥന്‍, സി. ബിജു, വി.പി. മുരളീധരന്‍ തുടങ്ങിയവര്‍ അനുഗമിച്ചു. ജില്ലയിലെ 100 പൊതുകുളങ്ങളുടെ നവീകരണത്തിന് എസ്.ഡി.ആര്‍.എഫ് ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ക്ഷേത്രക്കുളങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.