കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാരത്തിന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെയും സി.എം.പി ജില്ലാ കമ്മിറ്റിയുടെയും (സി.പി. ജോണ്‍ വിഭാഗം) ഐക്യദാര്‍ഢ്യം. മൂന്നു ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന പ്രക്ഷോഭ സമിതി കണ്‍വീനര്‍ ഡോ. ഡി. സുരേന്ദ്രനാഥിനെ ജില്ലാ പ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ജോയന്‍റ് സെക്രട്ടറി കെ.പി. താഹിര്‍ ഹാജി, അഡ്വ. അഹമ്മദ് മാണിയൂര്‍, എന്‍.കെ. റഫീഖ് മാസ്റ്റര്‍ എന്നിവര്‍ സമരപന്തലില്‍ സന്ദര്‍ശിച്ചു. സി.എം.പി (സി.പി. ജോണ്‍ വിഭാഗം) നേതാക്കളായ സി.എ. അജീര്‍, മാണിക്കര ഗോവിന്ദന്‍, കെ.കെ. നാണു, സി.വി. ഗോപിനാഥ്, കെ.പി.കെ. രാഘവന്‍ എന്നിവര്‍ സമരപന്തലിലത്തെി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിന് എല്ലാവിധ പിന്തുണയും ലീഗിന്‍െറയും സി.എം.പിയുടെയും നേതാക്കള്‍ വാഗ്ദാനം ചെയ്തു. മെഡിക്കല്‍ കോളജിനെ ഇല്ലാതാക്കാനുള്ള സി.പി.എമ്മിന്‍െറ നീക്കം അനുവദിക്കില്ളെന്നും മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും നേതാക്കള്‍ അറിയിച്ചു. സമിതി നടത്തുന്ന സത്യഗ്രഹം 220 ദിവസം പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.