തെരുവുനായ കടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്

ന്യൂ മാഹി: പുന്നോല്‍, താഴെ വയല്‍, പാറാല്‍ മാടപ്പീടിക ഭാഗങ്ങളില്‍ തെരുവുനായയുടെ കടിയേറ്റ് ഒമ്പത്് പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സുനില്‍ കുമാര്‍, ടെമ്പിള്‍ ഗേറ്റ് (37), സനീഷ്, മുഴപ്പിലങ്ങാട് (37), അരുണ്‍, പുന്നോല്‍ (37), പ്രേമന്‍, വെണ്ടുട്ടായി (50), അരുണ്‍, പെരുന്താറ്റില്‍ (30), ശാന്ത, ഉമ്മന്‍ചിറ (51), മുരുകന്‍ (52), സുരേഷ് പുന്നോല്‍ (50), അഭിനന്ദ്, പത്തായക്കുന്ന് (ആറ്) എന്നിവര്‍ക്കാണ് തലശ്ശേരി നഗരസഭയുടെയും ന്യൂ മാഹി പഞ്ചായത്തിന്‍െറയും വിവിധ ഭാഗങ്ങളില്‍ നിന്നായി കടിയേറ്റത്. പുന്നോലില്‍ കിണര്‍ കുഴിക്കാനത്തെിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കടിയേറ്റു. പുന്നോലില്‍ നായയില്‍ നിന്ന് രക്ഷപ്പെട്ടോടിയവര്‍ നിരവധിയാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മാഹി ഗവ. ജനറല്‍ ഹോസ്പിറ്റലില്‍ ജനുവരി മാസം തെരുവുനായയുടെ കടിയേറ്റ് 25 പേര്‍ എത്തിയതായി ആശുപത്രിയില്‍ നിന്നറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.